മലബാർ സ്പെഷ്യൽ പോലീസിൽനിന്നും 34 വർഷം മുൻപ് പരിശീലനം കഴിഞ്ഞ തിരുവനന്തപുരം സിറ്റി സായുധസേന അംഗങ്ങൾ ക്യാമ്പ് സന്ദർശിച്ചു
May 18, 2022
മലബാർ സ്പെഷ്യൽ പോലീസിൽനിന്നും 34 വർഷം മുൻപ്
പരിശീലനം കഴിഞ്ഞ തിരുവനന്തപുരം സിറ്റി സായുധസേന അംഗങ്ങൾ ക്യാമ്പ് സന്ദർശിച്ചു
മലപ്പുറം:മെയ് 16 ഞായറാഴ്ച രാവിലെ ഒമ്പതുമണിക്ക് 1988 തിരുവനന്തപുരം സിറ്റി സായുധസേന യിലേക്ക് പാണ്ടിക്കാട് എം എസ് .പി ക്യാമ്പിൽ നിന്നും പരിശീലനം ചെയ്തു പോയ പോലീസ് ഉദ്യോഗസ്ഥർ നീണ്ട 34 വർഷങ്ങൾക്ക് ശേഷം ക്യാമ്പിലെത്തി .കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നും പോലീസ് സബ് ഇൻസ്പെക്ടർമാരായി വിരമിച്ചവർ വീണ്ടും മലപ്പുറം ഐ ആർ .ബി (എംഎസ് പി ) ക്യാമ്പിൽ എത്തി അവരുടെ ഗതകാലസ്മരണകൾ അയവിറക്കി. തുടർന്നുനടന്ന പുനസമാഗമം സമ്മേളനം അസിസ്റ്റന്റ് കമന്റാണ്ട് ശ്രീ മനോജ് സബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്യാമ്പ് ലൈബ്രറിയിലേക്ക് സംഭാവനയായി നൽകിയ പുസ്തകങ്ങൾ അദ്ദേഹം ഏറ്റുവാങ്ങി.
യോഗത്തിൽ ചീഫ് അഡ്മിൻ വേങ്കവിള സുരേഷ് അധ്യക്ഷത വഹിച്ചു. മുരളീധരൻ നായർ, വിജയകുമാരൻ നായർ, കൊല്ലം സുരേഷ്, തുടങ്ങിയവർ ആശംസ പ്രസംഗങൾ നടത്തി. അഡ്മിൻ പേരൂർക്കട സനൽ സ്വാഗതവും, വെമ്പായം ഹരി കൃതജ്ഞതയും രേഖപ്പെടുത്തി. കോട്ടയം ഇടുക്കി പത്തനംതിട്ട ആലപ്പുഴ കൊല്ലം എന്നീ ജില്ലകളിലെ പ്രതിനിധികളും ഈ സമ്മേളനത്തിൽ പങ്കെടുത്തു, യോഗ അവസാനം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു,,,,