പിക് അപ് വാഹനം കയറി ആറു വയസ്സുകാരി മരിച്ചു: വാഹനം കത്തിച്ചു, ഡ്രൈവറെ തീയിലേക്ക് എറിഞ്ഞുകൊന്നു
May 15, 2022
ആറു വയസ്സുകാരി പിക് അപ് കയറി മരിച്ചു; നാട്ടുകാര്‍ വാഹനം കത്തിച്ചു; ഡ്രൈവറെ തീയിലേക്ക് എറിഞ്ഞുകൊന്നു
ഭോപ്പാല്‍: ആറു വയസ്സുകാരി പിക് അപ് വാഹനം കയറി മരിച്ചു, രോഷാകുലരായ നാട്ടുകാര്‍ വാഹനം കത്തിക്കുകയും ഡ്രൈവറെ ജീവനോടെ തീയിലേക്ക് തള്ളിയിട്ട് കൊല്ലുകയും ചെയ്തു.
മധ്യപ്രദേശിലെ അലിരാജ്പുര്‍ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ഗുരുതര പൊള്ളലേറ്റാണ് ഡ്രൈവര്‍ മരിച്ചത്. കുട്ടിയും സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. ജില്ല ആസ്ഥാനത്തുനിന്ന് 38 കിലോമീറ്റര്‍ അകലെയുള്ള ബാര്‍ജറിലാണ് കാഞ്ചി എന്ന കുട്ടിയുടെ ശരീരത്തിലൂടെ പിക് അപ് വണ്ടി കയറിയിറങ്ങിയത്. പിന്നാലെ രോഷാകുലരായ ജനക്കൂട്ടം വാഹനം കത്തിക്കുകയായിരുന്നുവെന്ന് ജില്ല പൊലീസ് മേധാവി സക്രം സെംഗര്‍ പറഞ്ഞു. ഡ്രൈവര്‍ മഗാന്‍ സിങ്ങാണ് (43) കൊല്ലപ്പെട്ടത്. ഡ്രൈവറെ മര്‍ദിച്ചശേഷമാണ് കത്തിയമരുന്വാഹനത്തിലേക്ക് വലിച്ചു തള്ളിയിട്ടത്.
ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച മരിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പ്രതികളെ പിടികൂടാനുള്ള അന്വേഷണം നടന്നു വരുന്നു.