മദ്യ വില വർധന പരിഗണനയിൽ, മന്ത്രി എം. വി. ഗോവിന്ദൻ
May 15, 2022
മദ്യത്തിന്റെ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍,
തിരുവനന്തപുരം : മദ്യത്തിന്റെ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. എന്നാൽ ഇതുവരെ ഇക്കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ല.
എന്നാല്‍ വിലവര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്‌തമാക്കി.
വിലകൂട്ടണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. സ്‌പിരിറ്റിനു വലിയതോതിലാണ് വിലവര്‍ധനയുണ്ടായിരിക്കുന്നത്. ഒരു ലിറ്ററിന് ഏഴ് എട്ട് രൂപയുടെ വര്‍ധനയാണ് നിലവിൽ ഉണ്ടായിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ വിലവര്‍ധിപ്പിക്കാതിരിക്കാനാവില്ല. എന്നാല്‍ തീരുമാനം എടുത്തിട്ടില്ല. കേരളത്തിന് ആവശ്യമായ മദ്യത്തിന്റെ ചെറിയ ശതമാനം മാത്രമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്.
നമ്മുടെ സ്വന്തം ബ്രാന്‍ഡായ ജവാന്റെ ഉല്‍പ്പാദനവും കുറഞ്ഞിട്ടുണ്ട്. സ്‌പിരിറ്റിന്റെ ലഭ്യതയിലുള്ള കുറവാണ് ജവാന്റെ ഉല്‍പ്പാദനം കുറയാന്‍ കാരണം. നമ്മള്‍ ഇവിടെ സ്‌പിരിറ്റ് ഉല്‍പ്പാദിപ്പിക്കുന്നുമില്ല. അതുകൊണ്ട് വിലവര്‍ധനവ് വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു