സഭയുടേതായ സ്ഥാനാര്‍ത്ഥിയില്ല:വോട്ട് ആർക്കെന്നു വിശ്വാസികൾക്ക് തീരുമാനിക്കാം, ആലഞ്ചേരി

News Desk
സഭയ്ക്ക് സ്ഥാനാര്‍ത്ഥിയില്ല, ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തന്നെ തീരുമാനിക്കാം; നിര്‍ദേശം നല്‍കില്ലെന്ന് ആലഞ്ചേരി കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സഭയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലെന്ന് സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തിരഞ്ഞെടുപ്പില്‍ സഭ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറില്ല, തൃക്കാക്കരയില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് സ്വയം തീരുമാനിക്കാം. സഭ നിര്‍ദേശം നല്‍കില്ല.- കര്‍ദിനാള്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് സഭയുടെ പ്രതിനിധിയാണെന്ന് നേരത്തേ ഒരു വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണ്, ഞാനുമതെ, പക്ഷെ അത് നിയമസഭയുടെ സ്ഥാനാര്‍ത്ഥിയാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം, തൃക്കാക്കരയില്‍ പ്രചാരണം ശക്തമാകുകയാണ്. യു‌ഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ വാഹന പര്യടനം ഇന്ന് തുടങ്ങും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വാഹന പര്യടനം ഇന്നലെ ആരംഭിച്ചിരുന്നു. എല്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണനും പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
Tags