ലോ ഫ്ളോര്‍ ബസുകള്‍ ക്ളാസ് മുറികളാകുന്നു :പ്രഖ്യാപനവുമായി ഗതാഗത മന്ത്രി
May 17, 2022
ലോ ഫ്ളോര്‍ ബസുകള്‍ ക്ളാസ് മുറികളാകുന്നു; ആദ്യമായി എത്തുന്നത് മണക്കാട് ടിടിഇയില്‍; പ്രഖ്യാപനവുമായി ഗതാഗത മന്ത്രി ആന്റണി രാജു.
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ലോ ഫ്ളോര്‍ ബസുകള്‍ ക്ളാസ് മുറികളാകുന്നു. ഈ പരീക്ഷണത്തിനായി ബസുകള്‍ വിട്ടുനല്‍കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
ഉപയോഗശൂന്യമായ രണ്ട് ലോ ഫ്ളോര്‍ ബസുകളാണ് തത്ക്കാലം ക്ളാസ് മുറികളായി മാറുന്നത്.
തിരുവനന്തപുരം മണക്കാട് ടിടിഇയിലാണ് ആദ്യ ബസ് ക്ളാസ് മുറികള്‍ എത്തുന്നത്. നഷ്ടത്തിലാകുന്ന സ്ഥാപനങ്ങളുടെ വൈവിധ്യവത്‌കരണത്തിന്റെ ഭാഗമായിട്ടാണ് പുതിയ നടപടി. പുതുതായി എത്തിയ മുന്നൂറോളം കെഎസ്‌ആര്‍ടിസി ബസുകളില്‍ എഴുപത്തിയഞ്ച് ശതമാനത്തോളം തുരുമ്പ് കയറി നശിച്ച നിലയിലാണ്.
അത്തരം ബസുകള്‍ തൂക്കി വില്‍ക്കുമെന്ന് ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബസുകള്‍ ക്ളാസ് മുറികളാക്കുമെന്ന് മന്ത്രി അറിയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പ്രതികരണം ഒന്നുമായിട്ടില്ല.