ദൈവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു

News Desk
ദൈവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു; സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചടങ്ങുകൾക്ക് കാര്‍മ്മികത്വം നല്‍കി വത്തിക്കാന്‍ : വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി വത്തിക്കാന്‍ പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍നിന്ന് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന പ്രഥമ അല്‍മായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള. ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനോടനുബന്ധിച്ച്‌ ഇന്ത്യയിലെ ദേവാലയങ്ങളില്‍ ഉച്ചകഴിഞ്ഞ് 2.30ന് മണികള്‍ മുഴക്കി. വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തിയതിന്റെ ദേശീയതല ആഘോഷം ജൂണ്‍ അഞ്ചിന് വിശുദ്ധ ദേവസഹായത്തിന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്ന കോട്ടാര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ നടക്കും.ഈ പരിപാടി അതീവ ഗംഭീരമായി നടത്താൻ സംഘാടകർ തീരുമാനിച്ചിട്ടുണ്ട്