റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

News Desk
റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട റിഫ മെഹനുവിന്റെത് തൂങ്ങി മരണമാണെന്നുള്ളതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം തൂങ്ങി മരണം സ്ഥിരീകരിക്കുന്നത് ആണെന്നാണ് ഡോക്ടറുടെ നിഗമനം. റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് കൈമാറി. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി ഇനി വരാനുണ്ട്. . മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് കബറടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടി വന്നത്. . കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ധരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നത്. ഇതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റിഫയുടെ കഴുത്തില്‍ ഒരു പാടുഉള്ളതായി കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയം വര്‍ദ്ധിപ്പിച്ചു. എന്നാലിത് തൂങ്ങി മരിച്ചപ്പോള്‍ കയര്‍ കുരുങ്ങി ഉണ്ടായതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം റിഫയുടെ ഭര്‍ത്താവ് മെഹനാസിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉള്ളതായാണ് പോലീസ് പറയുന്നത്. നിലവില്‍ ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിനും ശാരീരിക-മാനസിക പീഡനത്തിനും കേസെടുത്തിട്ടുണ്ട്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 20ന് കോടതി പരിഗണിക്കും. ഇതുവരെ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായിട്ടില്ല, മെഹനാസ്.