മറന്നുവച്ചുകിട്ടിയ ബാഗുമെടുത്തു വീട്ടിലേക്കു പോയി, പിന്നെ നടന്നത്

News Desk
മ​റ​ന്നു​വച്ചു കിട്ടിയ ബാ​ഗു​മാ​യി​ ​വീ​ട്ടി​ലേ​ക്ക് പോ​യി​;​ ​കി​ട്ടി​യ​ത് ​എ​ട്ടി​ന്റെ​ ​പ​ണി! കൊ​ച്ചി​:​ ​ആ​രെ​ങ്കി​ലും​ ​മ​റ​ന്നു​വ​ച്ച​ ​ബാ​ഗോ​ ​വ​സ്തു​ക്ക​ളോ​ ​എ​ടു​ത്ത് ​അ​റി​യാ​ത്ത​ ​രീ​തി​യി​ല്‍​ ​സ്ഥ​ലം​ ​വി​ടു​ന്ന​വ​ര്‍​ ​സൂക്ഷിക്കുക .​ ​കൊ​ച്ചി​യി​ലെ​ത്തി​യ​ ​മ​ല​പ്പു​റം​ ​സ്വ​ദേ​ശി​യാ​യ​ 56​കാ​ര​ന് ​കി​ട്ടി​യ​ ​എ​ട്ടി​ന്റെ​ ​പ​ണി​ ​അ​റി​ഞ്ഞാ​ല്‍​ ​പി​ന്നെ​ ​ഈ​ ​പ​രി​പാ​ടി​ക്ക് ​ആ​രും​ ​മു​തി​രി​ല്ല.​ ​എ​റ​ണാ​കു​ളം​ ​നോ​ര്‍​ത്ത് ​റെ​യി​ല്‍​വേ​ ​സ്റ്റേ​ഷ​നി​ല്‍​ ​നി​ന്ന് ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങാ​ന്‍​ ​ത​യ്യാ​റെ​ടു​ത്ത് ​നി​ല്‍​ക്കെ​യാ​ണ് ​സ്റ്റേ​ഷ​നി​ലെ​ ​സി​മ​ന്റ് ​ബ​ഞ്ചി​ല്‍​ ​അ​നാ​ഥ​മാ​യികിടന്നിരുന്ന ​ ​ബാ​ഗ് ​മ​ല​പ്പു​റം​ ​സ്വ​ദേ​ശി​യു​ടെ​ ​ക​ണ്ണി​ല്‍​പ്പെ​ട്ട​ത്.​ ​കു​റെ​ ​നേ​രം​ ​കാ​ത്തി​ട്ടും​ ​ബാ​ഗെ​ടു​ക്കാ​ന്‍​ ​ആ​രും​ ​വ​ന്നി​ല്ല.​ ​ഒ​രു​ടു​വി​ല്‍​ ​ഒ​രു​ ​കൗ​തു​ക​ത്തി​ന് ​ഈ​ ​ബാ​ഗു​മെ​ടു​ത്ത് ​ആ​ശാ​ന്‍​ ​അ​ടു​ത്ത​ ​ട്രെ​യി​നിൽ കയറി. ഇ​തി​നി​ട​യി​ലാ​യി​രു​ന്നു​ ​ട്വി​സ്റ്റ്.​ ​നോ​ര്‍​ത്തി​ല്‍​ ​നി​ന്ന് ​ഉ​ടു​പ്പി​യി​ലേ​ക്ക് ​പോ​യ​ ​വൃ​ദ്ധ​ദ​മ്പതികളുടെ ​ ​സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​ബാ​ഗാ​യി​രു​ന്നു​ ​ക​ക്ഷി​ ​ എടുത്തു വീ​ട്ടി​ലേ​ക്ക് ​കൊ​ണ്ടു​പോ​യ​ത്.​ ​ട്രെ​യി​ന്‍​ ​ക​യ​റു​ന്ന​തി​നി​ടെ​ ​എ​ടു​ക്കാ​ന്‍​ ​മ​റ​ന്ന​ ​ബാ​ഗി​ന്റെ​ ​വി​വ​രം​ ​ഇ​തി​കം​ ​വൃ​ദ്ധ​ദ​മ്പതികൾ ​അ​ടു​ത്ത​ ​ബ​ന്ധു​വി​നെ​ ​വി​ളി​ച്ച്‌ ​പ​റ​ഞ്ഞി​രു​ന്നു.​ ​എ​ന്നാ​ല്‍​ ​ഇ​യാ​ള്‍​ ​സ്ഥ​ല​ത്ത് ​എ​ത്തി​യെ​ങ്കി​ലും​ ​ബാ​ഗ് ​ക​ണ്ടി​ല്ല.​ ​തു​ട​ര്‍​ന്ന് ​പൊ​ലീ​സി​ല്‍​ ​പ​രാ​തി​ ​ന​ല്‍​കി.​ ​സി.​സി.​ടി​വി​ ​പ​രി​ശോ​ധി​ച്ച്‌ ​ബാ​ഗ് ​എ​ടു​ത്ത​യാ​ളെ​ ​ഉടനെ തി​രി​ച്ച​റി​ഞ്ഞു.​ ​പി​ന്നെ​ ​അ​ധി​ക​ ​സ​മ​യം​ ​വേ​ണ്ടി​വ​ന്നി​ല്ല,​ ​അ​ങ്ക​മാ​ലി​യി​ല്‍​ ​നി​ന്ന് ​മ​ല​പ്പു​റം​കാ​ര​ന്‍​ ​പി​ടി​യി​ലാ​യി.​ ​താ​ന്‍​ ​ബാ​ഗ് ​മോ​ഷ്ടി​ച്ച​ത​ല്ലെ​ന്നും​ ​ഒ​രു​ ​കൗ​തു​ക​ത്തി​ന് ​എ​ടു​ത്ത​താ​ണെ​ന്നു​മുള്ളതായിരുന്നു ​ഇ​യാ​ളു​ടെ​ ​മൊ​ഴി.​ ​സം​ഭ​വം​ ​മോ​ഷ​ണ​ ​വ​കു​പ്പി​ല്‍​ ​വ​രു​ന്ന​തി​നാ​ല്‍​ ​പ്ര​തി​യെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ​റെ​യി​ല്‍​വെ​ ​പൊ​ലീ​സി​ന് ​കൈ​മാ​റി.​ ​ പിന്നീട് ഇ​യാ​ളെ​ ​കോ​ട​തി​യി​ല്‍​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ന്‍​ഡ് ​ചെ​യ്തു.