കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 10ന്

News Desk
0 minute read
കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 10ന്, ബലിപെരുന്നാള്‍ ജൂലൈ 10ന്. ഇന്ന് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചിട്ടുണ്ട്. മാസപ്പിറവി കണ്ടതിനെ തുടര്‍ന്നാണ് ബലി പെരുന്നാള്‍ ജൂലൈ 10 ഞായറാഴ്ച ആയിരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്തിന്റെ ചില ഭാഗങ്ങളില്‍ മാസപ്പിറവി കണ്ടതിനാല്‍ തെക്കന്‍ കേരളത്തിലും ബലിപെരുന്നാള്‍ ജൂലൈ 10ന് നടക്കുമെന്ന് പ്രഖ്യാപിച്ചു. ദക്ഷിണ കേരളം ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും പാളയം ഇമാമുമാണ് പ്രഖ്യാപനം നടത്തിയത്
Tags