ഇനി ഏത് ഭാഷയില്‍ സിനിമ ഇറങ്ങിയാലും ഭാഷക്കപ്പുറം കാഴ്ചക്കാരുണ്ടാകും, പൃഥ്വിരാജ് സുകുമാരന്‍
July 01, 2022
ഞാന്‍ കെ ജി എഫ് രണ്ടാം ഭാഗവുമായി സഹകരിച്ചത് കൊണ്ടാണ് അവര്‍ ഒരു മലയാള സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്'- പൃഥ്വിരാജ് സുകുമാരന്‍,
ഇനി അങ്ങോട്ട് ഏത് ഭാഷയില്‍ സിനിമ ഇറങ്ങിയാലും ഭാഷക്കപ്പുറം കാഴ്ചക്കാരുണ്ടാകും, ഞാന്‍ കെ ജി എഫ് രണ്ടാം ഭാഗവുമായി സഹകരിച്ചത് കൊണ്ടാണ് അവര്‍ ഒരു മലയാള സിനിമ ചെയ്യാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നത് .
അതുപോലെതന്നെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനും എല്ലാ ഭാഷയിലും ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയും. വിക്രം നിര്‍മ്മിച്ച രാജ് കമല്‍ ഇന്റര്‍നാഷണല്‍ മലയാള സിനിമകള്‍ ചെയ്യണമെന്നും എനിക്ക് വലിയ ആഗ്രഹമുണ്ട്. ഇത്തരത്തില്‍ ഭാഷക്കതീതമായ സഹകരണമാണ് ഇന്ത്യന്‍ സിനിമയെ വളര്‍ത്തുക. ഇത് തന്നെയാണ് ഭാവി എന്നാണ് ഞാന്‍ കരുതുന്നത്,' പൃഥി വ്യക്തമാക്കുന്നു.
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന കടുവയാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രം. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ വയ്ക്കുന്ന ചിത്രം ജൂലൈ ഏഴിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവയുടെ നിര്‍മ്മാണം. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.
സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. ജൂണ്‍ 30നായിരുന്നു ചിത്രത്തിന്റെ റിലിസ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. ചില അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ട് ചിത്രത്തിന്റെ റിലീസ് മാറ്റുന്നതായി പൃഥ്വിരാജ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റേത്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലുമാണ് ചിത്രം പുറത്തിറങ്ങാനിരിക്കുന്നത്.