ഭാര്യയെ കുത്തി കൊലപെടുത്തിയ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി;വിധി ഇന്ന്
July 13, 2022
ഭാര്യയെ കുത്തി കൊലപെടുത്തിയ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി;വിധി ഇന്ന്,
നെയ്യാറ്റിൻകര.ഭാര്യയെ കുത്തി കൊലപെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി(13.7.22). ശിക്ഷാ വിധി ഇന്ന് . 2016 ൽ പള്ളിച്ചൽ നരുവാമൂട് മുക്ക്നട സോനു നിവാസിൽ കുമാർ (48 ) ആണ് ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരം കുറ്റക്കാരൻ ആയി നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ ജഡ്ജി കവിതാ ഗംഗാധര' കുറ്റക്കാരൻ ആയി കണ്ടെത്തിയത്.നേമം ഫാർമസി റോഡിൽ ശിവ ഗംഗ വീട്ടിൽ റിട്ടയേർഡ് എസ്.ഐ ആയിരുന്ന ബോധശ്വരൻ നായരുടെ മകൾ സുസ്മിതയെ.യാണ് അന്ന് കൊലപ്പെടുത്തിയത് .പ്രതി കുമാർ വിരമിച്ച ജവാനാണ് .ഫാമിലി കോടതിയിൽ divorce കേസ് നിലവിൽ ഉണ്ടായിരുന്നതാണ് വിരോധ കാരണം. കോടതി ഉത്തരവിൻ പ്രകാരം മൈനർ കുട്ടികളെ രാവിലെ 10 മണിക്ക് ഭർത്താവിന് കൈ മാറിയ ശേഷം വൈകീട്ട് 4മണിക്ക് കുട്ടികളെ തിരികെ കൊണ്ട് പോകുന്നതിനു നേമം ശിവൻ കോവിൽ ജംഗ്ഷനിൽ കാത്തു നിന്ന സുസ്മിതയെ പ്രതി കഴുത്തിലും, നെഞ്ചിലും, വയറ്റിലും മാരകമായി കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു കൊല പെടുത്തുക ആയിരുന്നു. പ്രോസീക്യൂഷനു വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർപാറശ്ശാല എ. അജികുമാർ ഹാജരായി.