സ്വകാര്യ ബാറിൽ വെട്ടുകത്തിയുമായി എത്തിയ യുവാവ് പിടിയിൽ

News Desk
സ്വകാര്യ ബാറിൽ വെട്ടുകത്തിയുമായി എത്തിയ യൂവാവ് കസ്റഡിയിൽ, നെയ്യാറ്റിൻകര;നെയ്യാറ്റിൻകര ടൗണിലെ സ്വകാര്യ ബാറിൽ വെട്ടുകത്തിയുമായി എത്തിയ യൂവാവ് കസ്റഡിയിൽ.
ഉച്ചക്ക് നെയ്യാറ്റിൻകര ആലുംമൂട്ടിലാണ് സംഭവം.ബാറിനുള്ളിൽ കടന്ന യുവാവ് ഒരു ബീർ കുടിച്ചശേഷം ബാറിനുള്ളിൽ പരിഭ്രാന്തി സൃഷ്ടിച്ചു.തുടർന്ന് റോഡിൽ വന്ന് മദ്യപിക്കാനെത്തിയവരെ വെല്ലുവിളിക്കുന്നത് കാണാനായി.ഇയാളുടെ പക്കൽ ഒരു വെട്ടുകത്തിയുമുണ്ടായിരുന്നു . വിവരമറിഞ്ഞെത്തിയ നെയ്യാറ്റിൻകര പോലീസ് യുവാവിനെ കീഴടക്കി കസ്റ്റഡിയിൽ, എടുത്തു.യുവാവിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് അന്ന്വേഷിച്ചു വരുന്നു .