വീട്ടിൽ ഒരു ഗ്രന്ഥപ്പുര ഒരുക്കി ഡാലുമുഖം ഗവ :എൽ. പി. സ്കൂൾ.

News Desk
വീട്ടിൽ ഒരു ഗ്രന്ഥപ്പുര ഒരുക്കി ഡാലുമുഖം ഗവ :എൽ. പി. സ്കൂൾ. ഡാലുമുഖം : വായന മാസാചാരണത്തിന്റെ ഭാഗമായി ഡാലുമുഖം ഗവ :എൽ. പി. സ്കൂളിലെ "വീട്ടിലൊരു ഗ്രന്ഥപ്പുര" പദ്ധതിയുടെ ഉദ്ഘാടനം നാലാം ക്ലാസ്സ്‌ വിദ്യാർത്ഥി കുമാരി അബിഗയുടെ വീട്ടിൽ സജ്ജീകരിച്ച ഗ്രന്ഥപ്പുര കവിയും അധ്യാപകനുമായ ശ്രീ :കോവില്ലൂർ രാധാകൃഷ്ണൻ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ എസ്. എം. സി ചെയർമാൻ ശ്രീ :എസ് പ്രദീപ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രെസ് ശ്രീമതി. എൻ. ആർ അജിതകുമാരി ടീച്ചർ സ്വാഗതം അർപ്പിച്ച് സംസാരിക്കുകയും എസ് എം. സി എക്സിക്യൂട്ടീവ് അംഗം ശ്രീ. പ്രവീൺ ആശംസ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. കുട്ടികളുടെ സർഗ്ഗവാസനകളും പ്രസ്തുത ചടങ്ങിൽ അവതരിപ്പിക്കുകയുണ്ടായി. സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി ഷീബ ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി.
Tags