കാനറാ ബാങ്കിൻറെ എടിഎമ്മിൽ പാമ്പ്
July 17, 2022
കാനറാ ബാങ്കിൻറെ എടിഎമ്മിൽ പാമ്പ് കയറി,
നെയ്യാറ്റിൻകര;നെയ്യാറ്റിൻകര വില്ലേജ് ഓഫീസിനു സമീപമുള്ള രണ്ടാമത്തെ കാനറാ ബാങ്കിൻറെ ശാഖയിലെ എടിഎമ്മിൽ ആണ് പാമ്പ് കയറിയത് .ഇന്നലെ രാവിലെ ഒൻപതരക്കാണ് സംഭവം .സിവിൽ സ്റ്റേഷന് സമീപമുള്ള കാട്ടിൽ നിന്ന് ഇഴഞ്ഞു വന്ന പാമ്പ് എടിഎമ്മിനുള്ളിലേക്കു കയറി.
സമീപവാസിയായ ഐഒസി വിജയനും ,രാമചന്ദ്രനും കൂടി പാമ്പിനെ ഓടിച്ചുവിടാൻ ശ്രമിച്ചങ്കിലും , കഴിഞ്ഞ ദിവസം ലോക പാമ്പ് ദിന മായതിനാൽ തടിച്ചുകൂടിയവർ ഈ കാര്യത്തെ തടയുകയായിരുന്നു .പാമ്പ്
കാനറാ ബാങ്കിൻറെ എടിഎമ്മിൽ തന്നെയുണ്ട് .പാമ്പ് ഇറങ്ങിപ്പോകാൻ എടിഎമ്മിൻറെ ഡോർ തുറന്നു വച്ചിട്ടുണ്ട് .