ദേശീയപാതയിൽ ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രികന് ദാരുണാന്ത്യം

News Desk
ദേശീയപാതയിൽ ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രികന് ദാരുണാന്ത്യം, തിരുവനന്തപുരം; നെയ്യാറ്റിൻകരയിൽ ദേശീയപാതയിൽ ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രികന് ദാരുണാന്ത്യം .കൂടെയത്ര ചെയ്തിരുന്ന ആൾക്ക് ഗുരുതരമായി പരുക്കേറ്റു . നെയ്യാറ്റിൻകര,ദേശീയപാതയിലെ ,കൃഷ്ണപുരം,പനവിളയിൽ ഇന്നു ഉച്ച സമയത്തായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത് .
ഇരുചക്രവാഹനത്തിൽ പോകുകയായിരുന്ന ബാലരാമപുരം നെല്ലിവിള വിളയിൽവീട്ടിൽ ജോൺസൻ72 ഭാര്യ പുഷ്പലീലയേയും പുറകിൽ നിന്ന് വന്ന ടിപ്പർ തട്ടിയിടുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ജോൺസൻതൽക്ഷണം മരണപ്പെട്ടു .കൂടെയുണ്ടായിരുന്ന ഭാര്യ പുഷ്പ വല്ലിക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം മെഡിക്കൽകോളേജിൽ ചികിത്സയിൽ ആണ്. തലക്കും ,കൈക്കും പരിക്കുണ്ട്.
നെയ്യാറ്റിൻകര അമരവിളക്കും ബസ്റ്റാണ്ടിനുമിടയിൽ ഇരുചക്രവാഹങ്ങളെ പിറകിൽ നിന്ന് തട്ടിയിടുന്നത് പതിവാകുന്നുണ്ട് .
ഇതിൽ ബസ്സുകളും ,ടിപ്പറുകളും ,വിലകൂടിയ ബൈക്കെയാത്രികരുമാണ് വില്ലനാകുന്നത് .അടുത്തിടെ പത്തോളം അപകടങ്ങളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത് .മരണപ്പെട്ട ജോൺസൻൻറെ മൃതദേഹം പോസ്റ്റ് മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.