നെയ്യാറ്റിൻകര കെ എസ് ആർ റ്റി സി ഡിപ്പോയെ തരം താഴ്ത്തിയതിൽ, പ്രതിഷേധ ജ്വാല സംഘടിപ്പിച്ച് യു ഡി എഫ്

News Desk
നെയ്യാറ്റിൻകര കെ എസ് ആർ റ്റി സി ഡിപ്പോയെ തരം താഴ്ത്തിയതിൽ പ്രതിഷേധം. പ്രതിഷേധ ജ്വാല സംഘടിപ്പിച്ച് യു ഡി എഫ്. ഡിപ്പോകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയും ഡിപ്പോകളെയെല്ലാം . ഓപ്പറേറ്റിംഗ് സെന്‍ററുകളാക്കി തരം താഴ്ത്തുകയും ചെയ്ത സര്‍ക്കാര്‍ നടപടി തികച്ചും അപലപനീയം. വിരലിലെണ്ണാവുന്ന ഡിപ്പോകളേ നിലവില്‍ ശേഷിക്കുന്നുള്ളൂ. അതായത്, പ്രമോഷന്‍ സാധ്യതകള്‍ക്ക് പോലും വിലക്ക് വന്നിരിക്കുന്ന അവസ്ഥ. പി.എസ്.സി യുടെ കണ്ടക്ടര്‍ പരീക്ഷ വിജയിച്ച് സര്‍വീസിലെത്തുന്നയാളിനെ ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്ന ഇരട്ട ജോലിയിലേയ്ക്കാണ് കെ.എസ്.ആര്‍.ടി.സി മാറ്റുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് കാരണം ശമ്പളകുടിശ്ശികയുടെ നാളുകളുടെ ദൈര്‍ഘ്യം വര്‍ധിച്ചു വരുന്നു. ജീവനക്കാരുടെ ക്ഷേമം സര്‍ക്കാര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല. അംഗപരിമിത ബസ് യാത്രക്കാര്‍ക്ക് യാത്രാനുകൂല്യ കാര്‍ഡ് ലഭിക്കണമെങ്കില്‍ ഇനി ഈ ഓപ്പറേറ്റിംഗ് സെന്‍ററുകളെ സമീപിച്ചാല്‍ പോരാ എന്നതാണ് മറ്റൊരു ഗതികേട്. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുന്ന ഇത്തരം തുഗ്ലക്ക് പരിഷ്കാരങ്ങളിലൂടെ കെ.എസ്.ആര്‍.ടി.സി യെന്ന പൊതുഗതാഗത സംവിധാനത്തെ ഉന്മൂലനാശനം ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായിപ്രതിഷേധിച്ചുകൊണ്ട് നെയ്യാറ്റിൻകര നഗരസഭ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്റ്റാൻഡ് ജംഗ്ഷനിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് ജെ ജോസ് ഫ്രാങ്ക്ളിൻ അധ്യക്ഷത വഹിച്ച സമരം മുൻ എം എൽ എ ആർ സെൽവരാജ് ഉദ്ഘാടനം ചെയ്തു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ മാരായമുട്ടം സുരേഷ്, എം ആർ സൈമൺ, അഡ്വ: എം മുഹുമുദ്ധീൻ , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വി കെ അവനീന്ദ്ര കുമാർ ,മുൻ നഗരസഭ ചെയർമാൻമാരായ ടി സുകുമാരൻ , പ്രിയംവദ , ഡി സി സി അംഗം അഡ്വ: ആർ അജയകുമാർ , ബി ബാബുരാജ്, പഴവിള രവിന്ദ്രൻ മണ്ഡലം പ്രസിഡൻറ് മാരായ മാമ്പഴക്കര രാജശേഖരൻ നായർ , എംസി സെൽവരാജ്, അഡ്വ:പിസി പ്രതാപ് ,അഡ്വ: രഞ്ജിത്ത് റാവു ജനപ്രതിനിധികൾ പാർട്ടിയുടെ വിവിധ തലങ്ങളിൽ ഉള്ള ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.