പാരമ്പര്യ സിദ്ധ വൈദ്യ ഗുരു ശിഷ്യ സംഗമം നെയ്യാറ്റിൻകരയിൽ നടന്നു

News Desk
പാരമ്പര്യ സിദ്ധ വൈദ്യ ഗുരു ശിഷ്യ സംഗമം നെയ്യാറ്റിൻകരയിൽ നടന്നു, നെയ്യാറ്റിൻകര;പാരമ്പര്യ സിദ്ധ വൈദ്യ ഗുരു ശിഷ്യ സംഗമം നെയ്യാറ്റിൻകരയിൽ . പാരമ്പര്യ വൈദ്യന്മാരുടെ സംഘടനയായ ദേവദാസൻ വൈദ്യർ സിദ്ധ മർമ്മ റിസർച് ഫൌണ്ടേഷൻ ആണ് കഴിഞ്ഞ ദിവസം സിദ്ധ വൈദ്യ ഗുരു ശിഷ്യ സംഗമം സംഘടിപ്പിച്ചത് . നെയ്യാറ്റിൻകര നഗരസഭാ ഹാളിൽ .രണ്ടു ദിവസം നീണ്ടു നിന്ന ഗുരുപൂർണിമ മഹോത്സവത്തിൽ കേരളത്തിലെ നിരവധി സിദ്ധ ഗുരുക്കളും ശിഷ്യരും പങ്കെടുത്തു.ആദ്യദിവസത്തെ മർമ്മചികിത്സാ ബോധവൽകരണ സെമിനാറിൽ സിദ്ധവൈദ്യൻ ഡി .സുരേഷ് കുമാറിൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അരുൺ ആർ നാഥ്‌ സ്വാഗതം ആശംസിച്ചു.
സെമിനാർ സിദ്ധ മാർമ റിസേർച് ഫൌണ്ടേഷൻ പ്രസിഡന്റ് ബെൻഡാർവിനൻ ഉത്‌ഘാടനം ചെയ്തു .വൈകിട്ട് നടന്ന സെമിനാർ ചിന്താമണി മർമ്മചികിത്സയുടെ പ്രാധാന്യത്തെപ്പറ്റിയായിരുന്നു. ഗുരുക്കന്മാരെ ആദരിക്കൽ ചടങ്ങു് നെയ്യാറ്റിൻകര ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ ഉത്‌ഘാടനം ചെയ്തു .
ചടങ്ങിൽ,ഓർഗനൈസിംഗ് സെക്രട്ടറി ജിമ്മിരാജ് നാടാർ , പാറശ്ശാല പഞ്ചായത്ത് പ്രസിഡന്റ്, മഞ്ചുസ്മിതാ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ , K.K. ഷിബു , മോഹനൻനായർ (ഡഡറക്ടർ, സെന്റർ ഫോർ ട്രേഡ് ടെസ്റ്റിംഗ് സെന്റർ) വൈദ്യർ M.R. സുരേഷ് (പ്രസിഡൻ, കേരള പാരമ്പര്യ സിദ്ധ മർമ്മ ചികിത്സാ സംഘം) പ്രസിഡന്റ് കേരള സിദ്ധ വൈദ്യ റിസർച്ച് 8, വെൽഫയർ ഫെഡറേഷൻ,V. രാമചന്ദ്രൻ ആശാൻ, (പ്രസിഡന്റ്, ട്രഡിഷണൽ സിദ്ധ വർമ്മ ഹീലേഴ്സ് അസോസിയേഷൻ) റിച്ചാർഡ് സ്റ്റാന്റോ ഗുരുക്കൾ പ്രസിഡന്റ്, പതത്തിലെ പാരമ്പര്യ ചികിത്സാ യോഗ ആൻ മാർഷ്യൽ ആർട്സ് അസ്സോസിയേഷൻ. വാസുദേവ കിഷോർ ഗുരുക്കൾ കൊല്ലം കഠിന യോഗ കളരി ആചാര്യൻ, K. രാജൻ വൈദ്യർ, പ്രിൻസ് വൈദ്യർ , ഡോ. ഡി. സുരേഷ്കുമാർ OD 190108,ഡോ. യോഗിദാസ്, പ്രിയാ സുരേഷ് വൈസ് ചെയർപേഴ്സൻ നെയ്യാറ്റിൻകര നഗരസഭ), അഗസ്ത്യ ആശ്രമം 'തൃപ്പൂണിത്തുറ Rev. Fr. Dr. എക്കർമെൻസ് മൈക്കേൽ, Secretary, നാബിൽ കത്തോലിക്കാ കോളേജ്, കളിയക്കാവിള Prof. Dr. തോമസ് മാത്യു പ്രിൻസിപ്പാൾ, മാർ ഡാനിഷ്യസ് കോളേജ്, തൃശൂർ) തുടങ്ങിയവർ സംസാരിച്ചു .
Tags