സുസ്മിത കൊലക്കേസ് പ്രതിയായ ഭർത്താവിന് ജീവപര്യന്തം കഠിന തടവ്.

News Desk
സുസ്മിത കൊലക്കേസ് പ്രതിയായ ഭർത്താവിന് ജീവപര്യന്തം കഠിന തടവ്. നെയ്യാറ്റിൻകര : പള്ളിച്ചൽ , നരുവാമൂട് മുക്ക് നട കുളങ്ങരക്കോണം സോനു നിവാസിൽ കൃഷ്ണൻ കുട്ടി നായരുടെ മകൻ കുമാർ (48)വയസ്സിനെ ആണ് ജീവപര്യന്തം കഠിന തടവിനും 3 ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്.പിഴ മൈനർ മക്കൾക്ക് നൽകണം. പിഴ അടയ്ക്കാത്ത പക്ഷം കൂടുതൽ ഒരു വർഷം തടവും വിധിയിൽ നിഷ്കർഷിച്ചിട്ടുണ്ട്. 5.6.2016 ആണ് കേസിനസ്പദം ആയ സംഭവം നടന്നത്. അന്നേ ദിവസം വൈകി 4മണി കഴിഞ്ഞ നേരം നേമം ശിവൻ കോവിലിനു സമീപം ചാനൽ ബണ്ടു റോഡിലാണ് കൊല നടന്നത്.പ്രതി കുമാർ കൊല്ലപ്പെട്ട സുസ്മിത യുടെ ഭർത്താവ് ആണ്. വിവാഹ ബന്ധത്തിൽ വച്ചു സന്ദീപ്(13), വൈഷ്ണവി (12)എന്നീ രണ്ടു മൈനർ മക്കൾ ഉണ്ട്. റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന ബോധേശ്വരൻ നായരുടെ മകൾ ആണ് കൊല്ലപ്പെട്ട സുസ്മിത.ഇന്ത്യൻ ആർമിയിൽ ജോലി ചെയ്തിരുന്ന പ്രതി കുമാർ ജോലിയിൽ നിന്നും മടങ്ങി വന്ന ശേഷം സുസ്മിതയും മക്കളുമൊത്തു നേമം ഫാർമസി റോഡിൽ ലളിത നിവാസിൽ രണ്ടാം നിലയിൽ താമസിച്ചു വന്നിരുന്നു. മദ്യപിച്ചു ഉപദ്രവകാരി ആയ പ്രതി സുസ്മിതയെയും, കുട്ടികളെയും ശരീരികമായി ഉപദ്രവിക്കുക പതിവാക്കി .തുടർന്ന് സുസ്മിതയും കുട്ടികളും സമീപത്തെ പിതാവിന്റെ ശിവ ഗംഗ വീട്ടിൽ അഭയം പ്രാപിച്ചു. പ്രതി പിന്നീട് അയാളുടെ നരുവാമൂടുള്ള സോനു നിവാസിലേക്കും താമസം മാറിയിരുന്നു.സുസ്മിത തുടർന്ന് തിരുവനന്തപുരം പുരം ഫാമിലി കോടതിയിൽ കുമാറിനെതിരെ, കുട്ടികളുടെ ചിലവിനും, സ്വർണാഭരണങ്ങൾ തിരികെ കിട്ടുന്നതിനും, ഡൈവേഴ്‌സിനും കേസുകൾ ഫയൽ ചെയ്തിരുന്നു. കുട്ടികളുടെ ചിലവ് സംബന്ധിച്ച് പ്രതിമാസം 5000 രൂപ പ്രതി കുമാർ നൽകുന്നതിനും, ഞായറാഴ്ചകളിൽ രാവിലെ 10 മണിക്ക് ശിവൻ കോവിലിനു സമീപം വച്ചു മൈനെർ കുട്ടികളെ പ്രതി കുമാറിനോടൊപ്പം അയക്കുന്നതിനും വൈകി 4മണിക്ക് തിരികെ അവിടെ തന്നെ അമ്മയായ സുസ്മിതയുടെ പക്കൽ ഏൽപ്പിക്കണം എന്നും ഉത്തരവുണ്ടായിരുന്നു.കോടതിയിലെ കേസ്സുകൾ പ്രതി കുമാറിൽ വിരോധത്തിന് ഇട വരുത്തിയിരുന്നു. പല തവണയും പ്രതി സുസ്മിത യുടെ വീടിനു മുന്നിൽ ചെന്ന് കത്തി കാട്ടി ഭീഷണി പെടുത്തി വന്നിരുന്നു.5.6.2016 ഞായറാഴ്ച മൂത്ത കുട്ടി സന്ദീപിന്റെ പിറന്നാൾ ആയിരുന്നു.രാവിലെ പതിവ് പോലെ പത്തു മണിക്ക് പ്രതി കുട്ടികളെ ശിവൻ കോവിൽ റോഡിനു സമീപം നിന്നും കൊണ്ട് പോയി.വൈകിട്ട് മകൻ തങ്ങളെ തിരികെ കൊണ്ട് വിടുന്നില്ലേ എന്ന് ചോദിച്ചതിന് പ്രതി കുമാർ താൻ 'ഗിഫ്റ്റ് ' വാങ്ങി വരാം എന്നും "ഒരച്ഛനും മകന്റെ പിറന്നാളിന് നൽകാത്ത സമ്മാനം തരും എന്നും കുട്ടികളോട് പറഞ്ഞു കൊണ്ട് പൂജാ മുറിയിൽ സൂക്ഷിച്ചിരുന്ന കത്തിയും ഇടുപ്പിൽ കരുതി തന്റെ ബൈക്കിൽ പുറത്തേക്കു പോയി.വൈകീട്ട് 4മണി കഴിഞ്ഞ നേരം പ്രതി കുമാർ തനിയെ ശിവൻ കോവിലിനു സമീപം കുട്ടികളെ കാത്ത് നിന്നിരുന്ന സുസ്മിത യുടെ അടുക്കൽ ചെന്ന് വഴക്കിട്ടു കൊണ്ട് ശിവൻ കോവിലിനു സമീപം ചാനൽ ബണ്ടു റോഡിലൂടെ സുസ്മിതയെ ഓടിച്ചു കൊണ്ട് തടഞ്ഞു നിറുത്തി സമീപത്തെ അനന്തപുരം സഹകരണ ബാങ്ക് മതിൽ ചേർന്ന ഭാഗത്തു വച്ചു കഴുത്തിലും, നെഞ്ചിലും വയറ്റിലും, മുഖത്തും കുത്തിയും, വെട്ടിയും കൊലപെടുത്തുക ആയിരുന്നു. പ്രതി ഓടി ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ചനേരം തടയാൻ ശ്രമിച്ച നാട്ടുകാരെ രക്തം പുരണ്ട കത്തി കൊണ്ട് ഭീഷണി പെടുത്തി നേമം ഹൈവേ ഭാഗത്തേക്ക്‌ പോകവേ കൂടുതൽ ആളുകൾ തടഞ്ഞു നിറുത്തിയ നേരം നേമം പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുക ആയിരുന്നു. പ്രതിയുടെ കൈയിൽ കാണപ്പെട്ട കത്തി ഫോറൻസിക് പരിശോധനക്ക് വിധേയമാക്കി. ഈ കേസിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ഷരിജയുടെ മൊഴി നിർണായകം ആയിരുന്നു. കൂടാതെ മൈനർ കുട്ടികളുടെ മൊഴി വഴിതിരിവായിരുന്നു. സംഭവം നേരിട്ട് കണ്ടത് ഏക സാക്ഷി ആയ ഗോപാൽ റാം ആയിരുന്നു. കൂടാതെ സമീപത്തെ അനന്തപുരം സഹകരണ ബാങ്കിലെ CCTV ദൃശ്യങ്ങളിൽ സുസ്മിതയെയും, പ്രതി കുമാറിനെയും കണ്ടും സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി 'കവിതാഗംഗാധരൻ' ആണ് പ്രതിയെ ജീവപര്യന്തം കഠിന തടവിനും 3 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു കൊണ്ട് വിധി പ്രഖ്യാപിച്ചത്.
പിഴ ഒടുക്കാത്ത പക്ഷം പ്രതി ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം പ്രോസിക്യുഷൻ ഭാഗം 23സാക്ഷികളെയും,30രേഖകളും, ഈ കേസിലെ പെട്ട 15 മുതലുകളും കോടതിയിൽ ഹാജരാക്കിയിരുന്നു. നേമം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന ആർ. സുരേഷ്, പോലീസ് ഉദ്യോഗസ്ഥർ ആയ എസ്‌ ഐ ശിവകുമാർ,എസ്‌ സി പി ഒ. രാധാകൃഷ്ണൻ എന്നിവർ ടീം ആയി അന്വേഷണം നടത്തിയ കേസിൽ സർക്കാർ ഭാഗം പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ അജികുമാർ, അഡ്വ:അനൂജ് എന്നിവർ കോടതിയിൽ ഹാജരായി.