വിലക്കേര്‍പ്പെടുത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി : ഹോട്ടലുകളിൽ സര്‍വീസ് ചാര്‍ജ് പാടില്ല,​

News Desk
ഹോട്ടലുകളിൽ സര്‍വീസ് ചാര്‍ജ് പാടില്ല,​ വിലക്കേര്‍പ്പെടുത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി,​ മറ്റുപേരുകളിലും ഈടാക്കരുതെന്നുള്ള നിര്‍ദ്ദേശവും, ന്യൂഡല്‍ഹി : ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ബാറുകളിലും ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന് നിര്‍ദ്ദേശംപുറപ്പെടുവിച്ചു. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടിയാണ് സ‌ര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനെതിരെ വിലക്കേര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് . മറ്റു പേരുകളിലും ഭക്ഷണത്തിനൊപ്പം ബില്ലില്‍ ചേര്‍ത്തും സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടിയുടെ നിര്‍ദ്ദേശ പ്രകാരം 1915 എന്ന നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിൽ പരാതിപ്പെടാം. ഉപഭോക്താക്കളോട് സര്‍വീസ് ചാര്‍ജ് ആവശ്യപ്പെടാനോ സ്വമേധയാ ചാര്‍ജ് വര്‍ദ്ധിപ്പിക്കാനോ പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. സര്‍വീസ് ചാര്‍ജ് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണെന്ന് ഉപഭോക്താക്കളോട് വ്യക്തമാക്കണമെന്നും നിര്‍ദ്ദേശത്തിൽ പറയുന്നു.