മദര്‍ തെരേസാ അവാര്‍ഡ് ജിന്റോ ബോഡി ക്രാഫ്റ്റിന്
July 01, 2022
മദര്‍ തെരേസാ അവാര്‍ഡ് ജിന്റോ ബോഡി ക്രാഫ്റ്റിന് (JINTO BODY CRAFT) കാലടി ; ഈ വര്‍ഷത്തെ മദര്‍ തെരേസാ അവാര്‍ഡ് ജിന്റോ ബോഡി ക്രാഫിറ്റിന്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ചു നടന്ന സോഷ്യലിസ്റ്റ് സാംസ്‌കാരിക കേന്ദ്ര മദര്‍ തെരേസ പുരസ്‌കാരം അഡ്വ : ജി. ആര്‍. അനില്‍ (മിനിസ്റ്റര്‍ ഫോര്‍ ഫുഡ് & സിവില്‍ സപ്ലയ്‌സ് ) മന്ത്രിയുടെ കൈയ്യില്‍ നിന്നും ഗൗരി പാര്‍വ്വതി ലക്ഷ്മിഭായ് തമ്പുരാട്ടിയുടെ സാന്നിധ്യത്തില്‍ ഏറ്റുവാങ്ങുകയുണ്ടായി.
മുന്‍മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദന്‍, മോഹന്‍ലാല്‍, സലീംകുമാര്‍, മണിയന്‍പിളള രാജു, സൂര്യകൃഷ്ണ മൂര്‍ത്തി, രമേഷ് ചെന്നിത്തല, ഗോകുലം ഗോപാലന്‍,, ഡോ. ശാന്ത കുമാര്‍, സാബു ചാക്കോ, ഇ. എം. നജീബ്, ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേരത്തെ മദര്‍ തെരേസ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്.
കേരളത്തിലുടനീളം ഫിറ്റ്‌നസ് സെന്ററുകള്‍ നടത്തുന്ന ജിന്റോ ബോഡി ക്രാഫ്റ്റ് IPS ലെവല്‍ പോലീസ് ഓഫീസര്‍മാരുടേയും, സിനിമാതാരങ്ങളുടേയും, ഹാന്റീക്യാപ്‌ഡ് ആയ ഒട്ടനവധി പാവപ്പെട്ട കുട്ടികളേയും,നെഹ്‌റുട്രോഫി വളളംകളിയുടേയും, ഒളിമ്പിക്‌സ് ലെവല്‍ അത്‌ലറ്റിക് സെലിബ്രിറ്റി പേഴ്‌സണല്‍
ട്രയിനറുമാണ്. ആദിശങ്കര എഞ്ചിനീയര്‍ കോളേജ് കാലടിയിലെ physical training instructor ആണ്. പ്രസിഡന്റ് ഡാന്‍സര്‍ തമ്പിയുടേയും, ശ്യാം പ്രസാദിന്റേയും നേതൃത്വത്തില്‍ ഒട്ടനവധി രാഷ്ട്രീയ സിനിമാതാരങ്ങളും, ബിസിനസ് പ്രമുഖരും പങ്കെടുക്കുകയുണ്ടായി.