നെയ്യാറിൽ ആറ്റിലെ ഒഴുക്കിൽ അകപ്പെട്ടു മുങ്ങി മരിച്ചു
July 05, 2022
നെയ്യാറ്റിൻകര : 04.07.22 വൈകുന്നേരം 6.10 ന് , പെരുമ്പഴുതൂർ ഭാഗത്തായി നെയ്യാറിൽ ആൾ ആറ്റിലെ ഒഴുക്കിൽ അകപ്പെട്ടു . ഉടൻതന്നെ ഫയർഫോഴ്സ് സേനാംഗങ്ങൾ പ്രസ്തുത സ്ഥലത്തെത്തി. സ്ഥലത്തെത്തിയ നെയ്യാറ്റിൻകര സേനാംഗങ്ങൾ ചന്ദ്രൻ, . ഷിജു. റ്റി. സാം,. ഷിബിൻ) ഫ്രീഡൈവ് ചെയ്ത് ആളെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഒഴുക്കും വെളിച്ചക്കുറവും തടസ്സമായി. തുടർന്ന് രാത്രി എട്ടുമണിയോടെ തിരച്ചിൽ അവസാനിപ്പിച്ച നെയ്യാറ്റിൻകര ഫയർഫോഴ്സ് നിലയത്തിലെ സേനാംഗങ്ങൾ നിലയത്തിലേക്ക് മടങ്ങി. കാലവർഷത്തിൽ ഒഴുക്ക് ശക്തമായിരിക്കുന്ന നെയ്യാറിൽ ഫ്രീഡൈവ് അപകടകരമാണെന്ന് കണ്ട് നെയ്യാറ്റിൻകരഫയർഫോഴ്സ്ഓഫീസർ , രൂപേഷ് ആർ. എഫ്. ഓ യോട് സ്കൂബാ ടീമിന്റെ സേവനം ആവശ്യപ്പെട്ടു.
തുടർന്ന് ഇന്ന് രാവിലെ 8 മണിയോടെ സംഭവസ്ഥലത്ത് എത്തിയ സ്ക്രൂബാ ടീം അംഗങ്ങൾ വളരെ വേഗം ഗിയർ സെറ്റ് ചെയ്ത് തിരച്ചിൽ ആരംഭിച്ചു. ആൾ നഷ്ടപ്പെട്ടെന്ന് വ്യക്തമാക്കിയ സ്ഥലത്ത് നിന്നും ഏകദേശം 15 മീറ്റർ ഒഴുക്കിന്റെ ദിശയിൽ സഞ്ചരിച്ചപ്പോൾ അവിടെ നിന്നും അകപ്പെട്ടയാളിന്റെ മൃതദേഹം കണ്ടെത്താനായി ( വൈഷ്ണവ് - 16 വയസ്, S/o ബിനു, എള്ളുവിള വീട്, മുട്ടക്കാട്, പെരുമ്പഴുതൂർ പി. ഓ) മൃതദേഹം മലർന്നു കിടക്കുന്ന അവസ്ഥയിൽ ആയിരുന്നു.
ആ സ്ഥലത്തു ഏകദേശം 18 അടിയോളം ആഴം ഉണ്ടായിരുന്നു. ഇടയ്ക്കിടെ മണലൂറ്റൽ കാരണം ഉണ്ടായ കയങ്ങൾ ആറിന്റെ അടിഭാഗത്ത് കാണപ്പെട്ടു. ആറിന്റെ മുകൾഭാഗത്ത് ഉണ്ടായിരുന്നതിനേക്കാളും താരതമ്യേന കുറഞ്ഞ ഒഴുക്കാണ് ജലത്തിനടിയിൽ അനുഭവപ്പെട്ടു കൊണ്ടിരുന്നത്. ചെറിയ തടികളും മരച്ചില്ലകളും തടസങ്ങളായി ഇടയ്ക്കിടെ കാണപ്പെട്ടു.
കഴക്കൂട്ടം നിലയത്തിലെ ഗ്രേഡ് എ. എസ്. ടി. ഓ . കെ. ബി സുഭാഷ്, കൊട്ടാരക്കര നിലയത്തിലെ ഗ്രേഡ് എസ്. എഫ്. ആർ. ഓ (എം) കെ സുജയൻ, ചാക്ക നിലയത്തിലെ എഫ്. ആർ. ഓ വിദ്യാരാജ്, കാഞ്ഞിരപ്പള്ളി നിലയത്തിലെ എഫ്. ആർ. ഓ . രഞ്ജിത്, നെടുമങ്ങാട് നിലയത്തിലെ എഫ്. ആർ. ഓ . കെ. വി പ്രവീൺ, പാറശ്ശാല നിലയത്തിലെ എഫ്. ആർ. ഓ . അനു എസ്. പി എന്നീ സ്‌കൂബാ ടീമംഗങ്ങൾ പങ്കെടുത്തു. സ്‌കൂബാ ടീമിന് പൂർണ സഹായമായി നെയ്യാറ്റിൻകര നിലയത്തിലെ സേനാംഗങ്ങൾ ഉണ്ടായിരുന്നു