ഗാന്ധിയൻ പി ഗോപിനാഥന്‍ നായര്‍ ഇനി ഓർമ മാത്രം
July 06, 2022
നെയ്യാറ്റിന്‍കര : ഗാന്ധി മിത്രമണ്ഡലം മുന്‍ ചെയര്‍മാനും പ്രമുഖ
ഗാന്ധിയനുമായ പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു.
ഗാന്ധിയന്‍ നെയ്യാറ്റിന്‍കര പത്താംങ്കല്ലിലെ നിംസ് ആശുപത്രിയില്‍
ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 1922 ജൂലൈ 7 ന് ജനിച്ച
ഗാന്ധിയന്‍ പത്മനാഭപിളളയുടെയും ജാനകിയമ്മയുടെയും മകനായാണ് ജനിക്കുന്നത്.
മാറാട് കലാപം ഉള്‍പ്പെടെ വിവിധ പ്രശ്നങ്ങളില്‍ സാമധാന ദൂതനായി
പ്രവര്‍ത്തിച്ച പി ഗോപിനാഥന്‍ നെയ്യാറ്റിന്‍കയുടെ സ്വകാര്യ അഹങ്കാരം
കൂടിയാണ്.
നൂറാം ജന്മദിന ആഘോഷ ചടങ്ങുകൾ ഒക്കെ തന്നെ വിവിധ സന്നദ്ധ
സംഘടന ഏർപ്പെടുത്തിയിരുന്നെങ്കിലും .ആഘോഴിക്കാൻ തയ്യാറായില്ല.
അദ്ദേഹത്തിൻറെ മരണം ഔദ്യോഗികമായി ഇന്ന് വൈകിട്ടോടെ സ്ഥിരീകരിച്ചു.
ഗാന്ധിയൻ പ്രചാരണത്തിന് ഒരുപക്ഷേ രാജ്യം മുഴുവൻ സഞ്ചരിച്ച് മറ്റൊരു
വ്യക്തിയും ഉണ്ടാകില്ല എന്ന് തന്നെ നമുക്ക് ഘട്ടത്തിൽ ആ
പറയേണ്ടിയിരിക്കുന്നു .തൂവെള്ള ഖദർ ചൂടിയുള്ള ഒരു ജീവിതം. ഗാന്ധിയൻ
ആദർശങ്ങളും ഗാന്ധിയൻ ദർശനങ്ങളും ഒക്കെ തന്നെ ഏറ്റവും കൂടുതൽ
ഉയർത്തിപ്പിടിച്ച് കൂടി ആണ് മുന്നോട്ടു പോയത് .പക്ഷേ ഗാന്ധിജിക്ക് ശേഷം
ഗാന്ധിയൻ ദർശനങ്ങൾ ഏറ്റവും കൂടുതൽ ഉയർത്തിപ്പിടിച്ച ഈ ഒരു മഹാനായ വ്യക്തി
ആണ് യാത്രയായത്, എന്നാണ് ഈ ഘട്ടത്തിൽ നമുക്ക്
മനസ്സിലാക്കാൻ കഴിയുന്നത് .
രാഷ്ട്രീയ
സാമുദായിക സാംസ്കാരിക രംഗങ്ങളിലെ പ്രവർത്തനങ്ങൾക്ക് മുൻപന്തിയിൽ
പരിസ്ഥിതി സംബന്ധമായ കാര്യങ്ങൾക്ക് അദ്ദേഹം അദ്ദേഹത്തിൻറെ
നിലപാടുകളെടുത്ത് അദ്ദേഹത്തിലുള്ള പരിസ്ഥിതി പ്രവർത്തനങ്ങളുമായി
ബന്ധപ്പെട്ടു ഒപ്പംതന്നെ ഗാന്ധിയൻ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്ന എല്ലാ
സ്വാഭാവതോടുംകൂടെ അദ്ദേഹം പ്രായം നോക്കാതെ മുന്നോട്ടു പോയന്ന് നമുക്ക്
പറയാം.
നെയ്യാറ്റിൻകരയിൽ ജനിച്ച അദ്ദേഹം ഗാന്ധിമാർഗത്തിലേക്ക് ചെറുപ്പത്തിൽ തന്നെ കടന്നുവന്നു. കുട്ടിയായിരുന്നപ്പോൾ നെയ്യാറ്റിൻകരയിൽ വന്ന ഗാന്ധിജിയെ നേരിൽ കാണുകയും ചെയ്തു. കോളജ് വിദ്യാർഥിയായിരുന്നപ്പോൾ സ്വാതന്ത്ര്യസമരത്തിനിറങ്ങി. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് ജയിലിലായിട്ടുണ്ട്.
ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയത് ശാന്തിനികേതനിലെ പഠനമാണ്1946-48 കാലത്ത് ചീനാഭവനിൽ വിശ്വഭാരതി സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയായി. 1951ൽ കെ. കേളപ്പന്റെ അധ്യക്ഷതയിൽ രൂപംകൊണ്ട് ഗാന്ധി സ്മാരകനിധിയിൽ പ്രവർത്തിച്ചുകൊണ്ടാണ് കേരളത്തിലെ പ്രവർത്തനം ആരംഭിച്ചത്പിന്നീട് അതിന്റെ അധ്യക്ഷ സ്ഥാനത്തെത്തി.
സംസ്ഥാനത്ത് മാറാട് കലാപത്തിലും ദേശീയ തലത്തിൽ സിഖ്-ഹിന്ദു സംഘർഷത്തിലും ശാന്തിയുടെ സന്ദേശവുമായി അദ്ദേഹമെത്തി. മാറാട് കലാപത്തിൽ സർക്കാരിന്റെ മീഡിയേറ്ററായി പ്രവർത്തിച്ചതും ഗോപിനാഥൻ നായരാണ് 2016ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
ദേശീയനേതാക്കൾ സംഘടിപ്പിച്ച ഗാന്ധിസ്മാരകനിധി യിൽ ദശാബ്ദമായി സേവനമനുഷ്ഠിച്ച ഏറ്റവും മുതിർന്ന ഒരു ഗാന്ധിയൻ പ്രവർത്തകൻ ആണ് ഇപ്പോൾ രാജ്യത്തിനുതന്നെ നഷ്ടമായിരിക്കുന്നത് .വലിയ ഒരു തീരാനഷ്ടം തന്നെയാണ് രാഷ്ട്രീയകേരളവും ,
നെയ്യാറ്റിൻകരക്കാരും നോക്കികാണുന്നത് .രാഷ്ട്രീയ സാംസ്കാരിക സംഘടനകളും പ്രവർത്തകരും ഒക്കെ ഗാന്ധിയ ൻറെ മരണത്തെ കാണുന്നത് . വീട്ടിൽ മറിഞ്ഞുവീണു ചെറിയ പരിക്കുകൾ സംഭവിക്കുകയും തുടർന്നാണ് ആശുപത്രിയിൽ അദ്ദേഹത്തെ അന്ന് തന്നെ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് ശസ്ത്രക്രിയകൾ അദ്ദേഹത്തിന് വേണ്ടി നടത്തിയിരുന്നു .ആരോഗ്യം വീണ്ടെടുക്കാനായില്ല .
ജീവിച്ചിരിക്കുന്നവരിൽ ഗാന്ധിയൻ മാരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിത്വമാണ് വിടവാങ്ങിയിരിക്കുന്നത് .എല്ലാംകൊണ്ടും മാതൃകാപരമായ ജീവിതം നയിച്ച പ്രതിഭയായിരുന്നു ഗോപിനാഥൻനായർ അദ്ദേഹത്തിൻറെ ഒരു അന്ത്യം നൂറാം വയസ്സിൽ ആണ് സംഭവിച്ചിരിക്കുന്നത് ജീവിത സഹജമായ അസുഖങ്ങൾ അദ്ദേഹത്തെ നിരന്തരം ആ അലട്ടിയിരുന്നു .അദ്ദേഹത്തിൻറെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും . പൊതുദർശനം സംസ്കാരചടങ്ങുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഒരു അന്തിമതീരുമാനം ആയിട്ടില്ല . നാട്ടിലെ പ്രവർത്തനങ്ങളിലും നൂറാം വയസ്സിലും സജീവമായിരുന്നു .