പ്രമുഖ ഗാന്ധിയനും സ്വാതന്ത്രസമര സേനാനിയുമായിരുന്ന പി. ഗോപിനാഥൻ നായർ അന്തരിച്ചു

News Desk
പ്രമുഖ ഗാന്ധിയനും സ്വാതന്ത്രസമര സേനാനിയുമായിരുന്ന പി. ഗോപിനാഥൻ നായർ അന്തരിച്ചു നെയ്യാറ്റിൻകര : സ്വാതന്ത്രസമര സേനാനിയും പ്രമുഖ ഗാന്ധിയനുമായിരുന്ന പി. ഗോപിനാഥൻ നായർ അന്തരിച്ചു. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയായ നിംസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.1922 ജൂലൈ 7 ന് ജനിച്ച ഗാന്ധിയന്‍ പത്മനാഭപിളളയുടെയും ജാനകിയമ്മയുടെയും മകനായാണ് ജനിക്കുന്നത്. മാറാട് കലാപം ഉള്‍പ്പെടെ വിവിധ പ്രശ്നങ്ങളില്‍ സാമധാന ദൂതനായി പ്രവര്‍ത്തിച്ച പി ഗോപിനാഥന്‍ നെയ്യാറ്റിന്‍കയുടെ സ്വകാര്യ അഹങ്കാരം കൂടിയായിരുന്നു.