പുതിയ മാറ്റത്തിനൊരുങ്ങി മില്‍മ
July 03, 2022
പുതിയ മാറ്റത്തിനൊരുങ്ങി മില്‍മ : സൗരോര്‍ജ്ജ ഡയറി,
പാല്‍ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദന രംഗത്ത് പുതിയ മാറ്റത്തിനൊരുങ്ങി മില്‍മ. സമ്പൂർണ സൗരോര്‍ജ്ജ ഡയറിയാണ് മില്‍മ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.
കൂടാതെ, ഇന്ത്യയിലെ ആദ്യ സമ്പൂർണ സൗരോര്‍ജ്ജ ഡയറി നിര്‍മ്മാതാക്കളെന്ന നേട്ടവും മില്‍മയ്ക്ക് ഇനി സ്വന്തമാകുന്നതാണ്. ജൂലൈ 5 നാണ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രതിദിനം രണ്ട് മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള പ്ലാന്റായിരിക്കും നിര്‍മ്മിക്കുക. തൃപ്പൂണിത്തുറ യൂണിറ്റില്‍ സ്ഥാപിക്കുന്ന ഈ പ്ലാന്റിന് ഏകദേശം 11.50 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. കൂടാതെ, അനെര്‍ട്ടാണ് പ്ലാന്റിന് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നകിയിരിക്കുന്നത്.
'എറണാകുളത്തെ ഡയറിയുടെ പ്രവര്‍ത്തനത്തിന് ഏകദേശം 27.47 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ആവശ്യം. മിച്ചം വരുന്ന 58,000 യൂണിറ്റ് വൈദ്യുതി കെഎസ്‌ഇബി ഗ്രിഡിന് കൈമാറും. ഇതിലൂടെ പ്രതിവര്‍ഷം ഏകദേശം 1.60 കോടി രൂപ ലാഭമുണ്ടാക്കാനാണ് മില്‍മയുടെ ലക്ഷ്യം