നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നാലുദിവസം പ്രായമുള്ള കുട്ടി നിലത്ത് വീണു

News Desk
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നാലുദിവസം പ്രായമുള്ള കുട്ടി നിലത്ത് വീണു നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നാലുദിവസം പ്രായമുള്ള കുട്ടി നിലത്ത് വീണു, നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നാലുദിവസം പ്രായമുള്ള കുട്ടി നിലത്ത് വീണു . കാഞ്ഞിരംകുളം ലൂർദ് പുരം ,സന്ധ്യനിവാസിൽ ,ഷീല,സുരേഷ് ദമ്പതികളുടെ നാലുദിവസം പ്രായമുള്ള കുട്ടിയാണ് ഇന്നലെ രാവിലെ നിലത്ത് വീണത്.നെയ്യാറ്റിൻകര ജെനെറൽ ആശുപത്രിയിലെ അമ്മയും കുഞ്ഞും ബ്ലോക്കിൽ മൂനാം നിലയിലെ ലേബർറൂമിന് സമീപത്ത് ഉള്ള മുറിയിൽ ശരീരം വൃത്തിയാക്കാൻ കുട്ടിയെ കിടത്തിയപ്പോൾ ആയിരുന്നു അപകടം എന്ന് സൂപ്രണ്ടു പറയുന്നു ,കുഞ്ഞിൻ്റെ ശരീരത്തിൽ മഞ്ഞനിറം കണ്ടതിനെ തുടർന്നായിരുന്നു ലേബർ റൂമിൽ നിന്ന് കൂടുതൽ പരിശോധനയ്ക്കായി ലാബിലേക്ക് കൊണ്ടുപോയതെന്നു നേഴ്‌സുമാർ പറയുന്നത്. നവജാതശിശിശുവിന്റെ രക്തം പരിശോധനക്ക് കൊണ്ടുവന്നപ്പോളാണന്നു വെവ്വേറെ വാദങ്ങളുമുണ്ട്. സി.റ്റി സ്കാനിൽ തലയ്ക്ക് പരിക്കേറ്റതായി കണ്ടതിനെ തുടർന്ന് കുട്ടിയെതിരുവനന്തപുരം എസ്ഐടി ആശുപത്രിയിലേക്ക് മാറ്റി. സംഭവസമയം കുട്ടിയുടെ അമ്മൂമ്മയും നേഴ്സും അടുത്തുണ്ടായിരുന്നു എന്നാണ് സൂപ്രണ്ട് പറയുന്നത്. കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.ചിലസംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നെങ്കിലും പിരിഞ്ഞു പോയി .നെയ്യാറ്റിൻകര പോലീസ് സുരേഷിന്റെ മൊഴിയെടുത്തിട്ടുണ്ട് .പരാതിയുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്നും കുഞ്ഞിന് ,വിദഗ്ദ്ധ ചികിത്സ ലഭിക്കണമെന്നുള്ളതുമാണ് ആവശ്യമെന്നും കുട്ടിയുടെ പിതാവ് സുരേഷ് പറഞ്ഞു
Tags