തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് നേഴ്‌സിങ് വിദ്യാർഥിനിയെ ഇടിച്ചിട്ടു
July 15, 2022
നെയ്യാറ്റിൻകരയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് നേഴ്‌സിങ് വിദ്യാർഥിനിയെ ഇടിച്ചിട്ടു;
തിരുവനന്തപുരം ; നെയ്യാറ്റിൻകരയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് നേഴ്‌സിങ് വിദ്യാർഥിനിയെ ഇടിച്ചിട്ടു.
റോങ് സൈഡിൽ നിന്ന് വന്ന ഓട്ടോയാണ് വില്ലനായി വന്നത് .
രാവിലെ ഒൻപതരക്കാണ് സംഭവം.നെയ്യാറ്റിൻകരയിൽ യിലെ ബസ്റ്റാൻഡ് ജംഗ്ഷനിൽ തിരുവനന്തപുരത്തേക്കു
പോകുകയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് മുൻപേ സ്കൂട്ടറിൽ പോകുകയായിരുന്ന പൂവർസ്വദേശിനി അജിതയെ ഓവർ ടേക്ക് ചെയ്യുന്നതിനിടെ തട്ടിയിടുകയായിരുന്നു. റോഡിൽ വീണ അജിതയുടെ കാലിൽ ബസ് കയറിയിറങ്ങി.
നെയ്യാറ്റിൻകര എസ് .ഐ.സജീവ് ന്റെ നേതൃത്വത്തിൽ പോലീസ് സംഘം വിദ്യാർഥിനിയെ നെയ്യാറ്റിൻകര
ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നലകിയ ശേഷം, മെഡിക്കൽ കോളേജ്ലേക്ക്
കൊണ്ടുപോയങ്കിലും വഴി മദ്ധ്യേ എസ്പി ഫോർട്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തമിഴ് നാട് ട്രാൻസ്പോർട്ട് ബസ് മുൻപേ സ്കൂട്ടറിൽ പോകുകയായിരുന്ന പൂവർസ്വദേശിനി അജിതയെ
ഓവർ ടേക്ക് ചെയ്യുന്നതിനിടെ തട്ടിയിട്ട സംഭവത്തിൽ എതിർ ദിശയിൽ റോങ് സൈഡിൽ നിന്ന് വന്ന ഓട്ടോയാണ്
വില്ലനായി വന്നത് .ഓട്ടോക്ക് സൈഡ് കൊടുക്കാനാണ് വിദ്യാർഥിനിയായ അജിത റോഡിൻറെ നടുഭാഗത്തേയ്ക്കു വരാൻ കാരണമായതെന്നു സിസിടിവി ദ്ര്യശ്യങ്ങൾ വ്യക്തമാക്കുന്നത് .
ഇതിനായി നെയ്യാറ്റിൻകര പോലീസ് സമീപത്തെ കൂടുതൽ സിസി ടിവി കൾ പരിശോധിക്കും .
അപകടത്തിൽ പെട്ട അജിത പൂവാർ ,പല്ലാം പുരയിടത്തിൽ സൈമൺ,ജസ്മണി ദമ്പതികളുടെ മകളും ,സിൽവയ്യന്റെ ഭാര്യയുമാണ്