ഫീസ് അടയ്ക്കാന്‍ പണം മോഷ്ടിച്ച കേസ് : വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
July 20, 2022
ഫീസ് അടയ്ക്കാന്‍ പണം മോഷ്ടിച്ചു; വിദ്യാര്‍ഥികള്‍ അറസ്റ്റില്‍,
ഭോപ്പാല്‍: പരീക്ഷാ കോച്ചിംഗ് ഫീസ് അടയ്ക്കാനായി പണം മോഷ്ടിച്ച കേസിൽ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.
മധ്യപ്രദശിലെ ജബല്‍പൂരിലാണ് ഈ സംഭവം. കൗമാരക്കാരായ ശുഭം ശുക്ല(19), അഭിഷേക് ശുക്ല(18) എന്നിവരാണ് പിടിയിലായിട്ടുള്ളത്. രേവ ജില്ലയിലെ മിസിരിഹ ഗ്രാമവാസികളാണ് ഇവർ രണ്ടുപേരും.
ബാങ്കില്‍ നിന്നും പണമെടുത്ത് മടങ്ങിയ സ്ത്രീയുടെ പക്കലുണ്ടായിരുന്ന 40,000 രൂപയാണ് ഇവര്‍ മോഷ്ടിച്ചത്. ബൈക്കിലെത്തിയ ഇരുവരും പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇവരെ പോലീസ് പിടികൂടിയത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍, ഉടന്‍ നടക്കാനിരിക്കുന്ന പരീക്ഷയുടെ കോച്ചിംഗ് ഫീസ് അടയ്ക്കാനും താമസിക്കുന്ന വീടിന്റെ വാടക കൊടുക്കാനുമാണ് പണം മോഷ്ടിച്ചതെന്നാണ് ഇവര്‍ പറഞ്ഞത്.
തങ്ങളുടെ ആവശ്യത്തിനുള്ള പണം നല്കാന് വീട്ടില്‍ ആര്‍ക്കും നിര്‍വാഹമില്ലാത്തതിനാലാണ് പണം മോഷ്ടിക്കാന്‍ പദ്ധതിയിട്ടതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.