സ്കൂള്‍ SPC വിദ്യാര്‍ഥികള്‍ വെള്ളറട പാറശ്ശാല റോഡില്‍ "ശുഭയാത്ര" ട്രാഫിക് ബോധവല്‍ക്കരണ ക്യാംപയിന്‍ സംഘടിപ്പിച്ചു
July 16, 2022
വെള്ളറട വി.പി.എം ഹൈയര്‍ സെക്കണ്ടറി സ്കൂള്‍ SPC വിദ്യാര്‍ഥികള്‍ വെള്ളറട പാറശ്ശാല റോഡില്‍ "ശുഭയാത്ര" ട്രാഫിക് ബോധവല്‍ക്കരണ ക്യാംപയിന്‍ സംഘടിപ്പിച്ചു,
വെള്ളറട : വര്‍ധിച്ചു വരുന്ന വാഹന അപകടങ്ങള്‍ കുറയ്ക്കുന്നതിന് യാത്രക്കാര്‍ക്ക് ട്രാഫിക് നിയമങ്ങള്‍ പഠിപ്പിക്കുന്നതിനും ബോധവല്‍ക്കരണം നടത്തുന്നതിനും വെള്ളറട വി.പി.എം ഹൈയര്‍ സെക്കണ്ടറി സ്കൂള്‍ SPC വിദ്യാര്‍ഥികള്‍ വെള്ളറട പാറശ്ശാല റോഡില്‍ "ശുഭയാത്ര" ട്രാഫിക് ബോധവല്‍ക്കരണ ക്യാംപയിന്‍ സംഘടിപ്പിച്ചു. വെള്ളറട പോലീസ് സ്റ്റേഷന്‍ SHO എം.ആര്‍. മൃദുല്‍ കുമാറിന്റെ നേതൃത്വത്തില്‍ രാവിലെ 9 മണിക്ക് ആരംഭിച്ച പരിപാടിയില്‍ അഞ്ഞൂറോളം വാഹനങ്ങള്‍ കുട്ടികള്‍ പരിശോധിച്ചു.
ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിച്ച് വരുന്ന യാത്രക്കാര്‍ക്ക് സമ്മാനപ്പൊതികള്‍ നല്കുകയുണ്ടായി.
നിയമം പാലിക്കാതെ വരുന്ന യാത്രക്കാരെ ട്രാഫിക് നിയമങ്ങള്‍ പറഞ്ഞു മനസിലാക്കിക്കുകയും ചെയ്തു. ഹെല്‍മെറ്റ് ധരിക്കാതെ വന്ന 60 വയസ്സ് കഴിഞ്ഞ യാത്രക്കാര്‍ക്ക് വെള്ളറട SKL E- Consept ഇലക്ട്രിക് ബൈക്ക് ഷോ റൂം നല്കിയ ഹെല്‍മെറ്റും കുട്ടികള്‍ കൈമാറി. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നാല് വാഹന അപകട മരണവും നിരവധി അപകടങ്ങളും വെള്ളറട പാറശ്ശാല റോഡില്‍ സംഭവിച്ചതിൽ നിന്നുമാണ് വിദ്യാർഥികൾ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത്.
കുട്ടികള്‍ നടത്തിയ ട്രാഫിക് ബോധവല്‍ക്കരണ ക്യാംപയിന്‍ യാത്രക്കാര്‍ക്കും നാട്ടുക്കാര്‍ക്കും വേറിട്ട അനുഭവമായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി വെള്ളറട പോലീസ് സ്റ്റേഷൻ SI ആന്റണി ജോസഫ് നെറ്റോ, സിവിൽ പോലിസ്സ് ഓഫീസർമാരായ പ്രദീപ്, ദീപു S കുമാർ, പ്രജീഷ്, സനൽ S കുമാർ, നിത്യ സ്കൂള്‍ അദ്ധ്യാപകരായ അനിൽകുമാർ, ചിത്രൻ, സുജിത്, അഞ്ചു എന്നിവരും ഉണ്ടായിരുന്നു. ക്യാംപയിനുമായി ബന്ധപ്പെട്ട തുടര്‍ പരിപാടികളും വിദ്യാര്‍ഥികള്‍ പദ്ധതിയിടുന്നു.