നെയ്യാറ്റിൻകരയിൽ TB ജംഗ്ഷനിൽ പുലർച്ചെ ആക്‌സിഡന്റ്

News Desk
നെയ്യാറ്റിൻകരയിൽ TB ജംഗ്ഷനിൽ പുലർച്ചെ ആക്‌സിഡന്റ്, നെയ്യാറ്റിൻകര അതിർത്തിയിൽ പെട്ട TB. ജംഗ്ഷനിൽ. ഇന്ന്.3/7/22.നു പുലർച്ചെ .12.15മണിയോടെ. നെയ്യാറ്റിൻകര ഭാഗത്തു നിന്നും വിഴിഞ്ഞത്തു കൊണ്ട് പോകാൻ കല്ല് കയറ്റി വന്ന. KL.24. V.1061. ടിപ്പറും, തിരുവനന്തപുരം ഭാഗത്തു നിന്നു നെയ്യാറ്റിൻകര.ഭാഗത്തേക്ക്‌ വന്ന തമിഴ്നാട് ട്രാൻസ്‌പോർട് കോർപ്പറേഷൻ വക . TN..74. N.1897. ബസും തമ്മിൽ ഇടിച്ചു . ലോറിയുടെ ഡ്രൈവർക്കും ബസിലെ.20ഓളം യാത്രക്കാർക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ നെയ്യാറ്റിൻകര ഹോസ്പിറ്റലിൽ ചികിത്സക്ക് പ്രവേശിപ്പിച്ചിട്ടുണ്ട് .പോലീസിന്റെയും ഫയർ ഫോഴ്സിന്റെയും സമയോചിതമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്.