പിക്കപ്പ് വാനിൽ നിന്നും 30 കിലോ കഞ്ചാവ് പിടികൂടി

News Desk
പിക്കപ്പ് വാനിൽ നിന്നും 30 കിലോ കഞ്ചാവ് പിടികൂടി, നെയ്യാറ്റിൻകര ;നെയ്യാറ്റിൻകരയിൽ ജിഎസ്ടി പരിശോധനയ്ക്കിടയിൽ പിക്കപ്പ് വാനിൽ നിന്നും 30 കിലോ കഞ്ചാവ് പിടികൂടി കുട്ടികൾക്കുള്ള വസ്ത്രങ്ങൾ ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടു വരുന്ന വാഹനത്തിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത് തിരുനെൽവേലി സ്വദേശിയാണ് പിടിയിലായത് .ഉദയൻകുളങ്ങരയിൽ ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത് .കാലങ്ങളായി ഇതുവരെ അമരവിള ചെക്ക്പോസ്റ്റ് വഴി സാധനങ്ങൾ കൊണ്ടു വരുന്ന ആൾ ആണെന്ന് എക്സ് ഐസ് പറയുന്നു .അതേസമയം ആദ്യമായിട്ടാണ് കഞ്ചാവ് കണ്ടെത്തുന്നത് .പിടിച്ചെടുത്ത കഞ്ചാവിന് പത്തു ലക്ഷം രൂപ വില ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത് .കുട്ടികളുടെ വത്രങ്ങളുടെ ഇടയിൽ പ്രത്യേക പാഴ്സൽ ആയി ആണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത് .കഞ്ചാവ് എക്സൈസ് വകുപ്പിന് കൈമാറിയിട്ടുണ്ട്.