വ്ളാത്താങ്കര മരിയൻ തീർത്ഥാടനതിരുന്നാളിന് നാളെ സമാപനം
August 21, 2022
വ്ളാത്താങ്കര മരിയൻ തീർത്ഥാടനതിരുന്നാൾ നാളെ സമാപിക്കും,
നെ യ്യാറ്റിൻകര: വ്ളാത്താങ്കര മരിയൻ തീർത്ഥാടന തിരുന്നാളിന് നാളെ സമാപനം കുറിക്കും. തീർത്ഥാടന കേന്ദ്രം ഇടവക വികാരി മോൺ. വി.പി ജോസ് തിരുന്നാൾ പതാക താഴ്ത്തുന്നതോടു കൂടി തിരുന്നാൾ സമാപിക്കും.
കഴിഞ്ഞ ഇരുപത്തിഅഞ്ചു ദിവസങ്ങളായി വ്ളാത്താങ്കര ഗ്രാമം ആഹ്ളാദതിമിർപ്പിലായിരുന്നു.. വിശ്വ വിഖ്യാതമായ സ്വർഗ്ഗാരോപിത മാതാവിന്റെ മാധ്യസ്ഥതയിൽ വ്ളാത്താങ്കര ചീരയിലൂടെ കാർഷിക അഭിവൃദ്ധി നേടിയ വ്ളാത്താങ്കര ഗ്രാമം ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന സ്ഥലമാണ്. 16ാം നൂറ്റാണ്ടിന്റെ അവസാനം രൂപീകൃതമായി ചരിത്ര രേഖകളിൽ 1790-ൽ സ്ഥാപിതമായ വ്ളാത്താങ്കര ഇടവകയുടെ 232 -മത് തിരുന്നാളിന്റെ കൊടിയിറക്ക് ദിവ്യബലി വൈകുന്നേരം 5.30 ന് ആരംഭിക്കും. കാട്ടാക്കട റീജിയൻ എപ്പിസ്ക്കോപ്പൽ വികാരി മോൺ. വിൻസന്റ് കെ.പീറ്റർ ആഘോഷമായ ദിവ്യബലിക്ക് മുഖ്യ കാർമ്മികനായിരിക്കും. നെയ്യാറ്റിൻകര രൂപതാ കുടുംബ പ്രേഷിതത്വ ശുശ്രൂഷാ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജസ്റ്റിൻ ഫ്രാൻസിസ് വചനാമൃതം നല്കും. തുടന്ന് തീർത്ഥാടന കേന്ദ്രം വികാരി മോൺ.വി.പി.ജോസ് തിരുന്നാൾ സമാപിച്ചതായി പ്രഖ്യാപിക്കുകയും പതാക താഴ്ത്തുകയും ചെയ്യും. എല്ലാ വിശ്വാസികളും ഏകമനസ്സോടെ സ്നേഹവിരുന്നിൽ പങ്കെടുക്കും.
രാത്രി 9 മണിക്ക് വ്ളാത്താങ്കര ഇടവകയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വേളാങ്കണ്ണി മാതാവ് എന്ന ക്രിസ്തീയ പശ്ചാത്തല നാടകം നടക്കും.
ഇവർഷത്തെ തിരുന്നാളിന് പങ്കെടുത്ത നാനാ ജാതി മതസ്തർക്ക് മാതാവിനെ അനുഗ്രഹം സമൃദ്ധമായി ഉണ്ടാകട്ടെ എന്ന് ഇടവക വികാരി ആശംസിച്ചു.