പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായി

News Desk
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായി, തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടിയതായി ഐജിപി യും സിറ്റി പോലീസ് കമ്മീഷണറുമായ ജി.സ്പർജൻ കുമാർ അറിയിച്ചു ചാല, കരിമഠം റ്റി.സി 39/155-ൽ സനൂജ് (22) നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്. പ്രേമം നടിച്ച് വിവാഹ വാഗ്ദാനം നൽകി, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. മുമ്പും പോക്സോ കേസിൽ അറസ്റ്റിലായിട്ടുള്ള ഇയാളുടെ ഭാര്യ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തിരുന്നു. പ്രതിയുടെ ഭാര്യയുടെ മരണശേഷം നാല്പതാം ദിവസമാണ് പ്രതി പോക്സോ കേസ് പ്രകാരം അറസ്റ്റിലാകുന്നത്. ഫോർട്ട് എ.സി.പി ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ എസ്.ഐ മാരായ വിപിൻ,പ്രസാദ്,രാകേഷ്, വിജയൻ, എ.എസ്.ഐ മാരായ പത്മകുമാർ, ശ്രീകുമാർ എസ്.സി.പി.ഒ മണിമേഖല, സി.പി.ഒ മാരായ അഭിറാം, ഗിരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയുണ്ടായി.