പ്രിയ അധ്യാപകൻ കേരള സാഹിത്യ അക്കാദമി ജേതാവ് കൂടിയായ ഡോ. എസ് വി വേണുഗോപൻ നായർ ഓർമയായി
August 23, 2022
പ്രിയ അധ്യാപകൻ കേരള സാഹിത്യ അക്കാദമി ജേതാവ് കൂടിയായ ഡോ. എസ് വി വേണുഗോപൻ നായർ ഓർമയായി
പ്രിയ അധ്യാപകൻ കേരള സാഹിത്യ അക്കാദമി ജേതാവ് കൂടിയായ ഡോ. എസ് വി വേണുഗോപൻ നായർ ഓർമയായി. ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം. 1945 ഏപ്രില്‍ 18-ന് നെയ്യാറ്റിന്‍കര താലൂക്കിലെ കാരോട് പി സദാശിവൻ തമ്പി - ജെ വി വിശാലാക്ഷിയമ്മല ദമ്പതികളുടെ മകനായി ജനിച്ചു. കുളത്തൂർ ഹൈസ്‌കൂളിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലും പഠനം.
മലയാള സാഹിത്യത്തിൽ എം എ, എം ഫിൽ, പിഎച്ച്‌ഡി ബിരുദങ്ങൾ നേടി.1965 മുതല്‍ വിവിധ കോളജുകളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്റ്റിയന്‍ കോളജിലും മഞ്ചേരി, നിലമേല്‍, ധനുവച്ചപുരം, ഒറ്റപ്പാലം, ചേര്‍ത്തല എന്‍ എസ്എസ് എന്നീ കോളേജുകളിലും മലയാളം അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു.
ആദിശേഷന്‍, ഗര്‍ഭശ്രീമാന്‍,മൃതിതാളം,രേഖയില്ലാത്ത ഒരാള്‍,തിക്തം തീക്ഷ്ണം തിമിരം,ഭൂമിപുത്രന്റെ വഴി തുടങ്ങിവയാണ് അദ്ദേഹത്തിന്റെ പ്രധാന കഥാസമാഹാരങ്ങള്‍. രേഖയില്ലാത്ത ഒരാള്‍' ഇടശ്ശേരി അവാര്‍ഡിനും ഭൂമിപുത്രന്റെ വഴി' കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായി. ഡോ. കെ. എം. ജോര്‍ജ് അവാര്‍ഡ് ട്രസ്റ്റിന്റെ ഗവേഷണപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകൾ പിന്നീട് തീരുമാനിക്കും