സി എസ് ഐ ദേശീയ കലാ - കായിക മേള കാരക്കോണത്ത്

News Desk
സി എസ് ഐ ദേശീയ കലാ - കായിക മേള കാരക്കോണത്ത്, സി എസ് ഐ യുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സിനഡ് ഹീലിംഗ് മിനിസ്ട്രി സംഘടിപ്പിക്കുന്ന ദേശീയ കലാ - കായിക മേള, കാരക്കോണം സോമർവെൽ സി എസ് ഐ മെഡിക്കൽ കോളേജിൽ നടക്കും. സെപ്റ്റംബർ 1 മുതൽ 3 വരെ നടക്കുന്ന മേളയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുള്ള സി എസ് ഐയുടെ ആശുപത്രികൾ, ആരോഗ്യ വിദ്യാഭ്യാസ സ്ഥാപങ്ങൾ - എന്നിവിടങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പടെ 650 - ഓ ളം മത്സരാർത്ഥികൾ പങ്കെടുക്കുമെന്ന് സിനഡ് ഹീലിംഗ് മിനിസ്ട്രി ഡയറക്ടർ കൂടിയായ ഡോ. ജെ. ബെന്നറ്റ് എബ്രഹാം അറിയിച്ചു.
നാളെ - ആഗസ്റ്റ് 31 രാവിലെ 8.30ന് തിരുവിതാകൂറിലെ ആദ്യത്തെ മിഷൻ ആശുപത്രിയായ നെയ്യൂരിൽ നിന്നും സി എസ് ഐ കന്യാകുമാരി ബിഷപ്പ് കൊളുത്തുന്ന ദീപശിഖ, കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ബാബുരാജ് ഏറ്റുവാങ്ങും . വിദ്യാർത്ഥികളും ജീവനക്കാരുമടങ്ങുന്ന 250 - ഓളം അത്‌ലറ്റുകൾ അതു കൈമാറി സെപ്റ്റംബർ 3 -ന് രാവിലെ കാരക്കോണം മെഡിക്കൽ കോളേജിലെത്തിക്കുന്ന ദീപശിഖ, ഈ ആശുപത്രിയിലെ ആദ്യ മെഡിക്കൽ ഓഫീസറായ ഡോ . സ്റ്റാൻലി ജോൻസ് ഏറ്റു വാങ്ങും. സെപ്റ്റംബർ 3 നു നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യും. സി എസ് ഐ മുൻ മോഡറേറ്റർ ബിഷപ്പ് ഐ. യേശുദാസന്റെ പേരിലുള്ള എവർ റോളിങ്ങ് ട്രോഫി, ഏററവും കൂടുതൽ പോയിന്റ് നേടുന്ന ടീമിന് സമ്മാനിക്കും.
Tags