നോര്‍ക്ക റൂട്ട്സിൽ ഓണാഘോഷം സംഘടിപ്പിച്ചു
August 31, 2022
നോര്‍ക്ക റൂട്ട്സിൽ ഓണാഘോഷം
സംഘടിപ്പിച്ചു,
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു.
അത്തപൂക്കളവും ഓണസദ്യയും
കലാ-കായിക പരിപാടികളും
ഒരുക്കിയാണ് ജീവനക്കാര്‍ പൊന്നോണത്തെ വരവേറ്റത്. തൈക്കാട് നോര്‍ക്ക സെന്റില്‍ നടന്ന ആഘോഷച്ചടങ്ങ്
റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
നമ്മുടെ സംസ്‌കാരത്തിന്റെ ഏറ്റവും സമ്പന്നമായ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടേയും ഓര്‍പ്പെടുത്തലുകളാണ് ഓണമെന്ന് ഓണസന്ദേശത്തിൽ അദ്ദേഹം ഞ്ഞു.
നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി കെ, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷചടങ്ങുകള്‍.
ആഘോഷങ്ങളുടെ ഭാഗമായി എല്ലാ നോര്‍ക്ക സെന്ററുകളിലേയും പ്രതിനിധികൾ ഓൺലൈനിൽ പങ്കെടുത്ത യോഗവും നടന്നു.