കഞ്ചാവ് മാഫിയ സംഘം ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ചു

News Desk
ഡിവൈഎഫ്ഐ പ്രവർത്തകര്‍ക്ക് നേരെ കഞ്ചാവ് മാഫിയ സംഘത്തിന്‍റെ ആക്രമണം, കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ DYFI നേമം മേഖലയിലെ പൂഴിക്കുന്ന് യൂണിറ്റ് പ്രസിഡൻ്റ് ശരത്ത്, യൂണിറ്റ് കമ്മിറ്റിയംഗം ഷൈജു, സിപിഐ(എം) പൂഴിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി സജി (കുഞ്ഞുമോൻ) എന്നിവർക്ക് ഗുരുതര പരിക്ക്.
രാത്രി നേമം സ്റ്റുഡിയോ റോഡിന് സമീപം മഠവിളയിൽ അത്തപ്പൂക്കളമൊരുക്കുകയായിരുന്ന പ്രവർത്തകർക്കു നേരെയാണ് ആയുധവുമായെത്തിയ ഏഴംഗ ക്രിമിനൽ സംഘം ആക്രമണം അഴിച്ചു വിട്ടത്. സഖാക്കളെ അക്രമിസംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു . പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.