ഇലക്ഷൻ കമ്മിഷൻ്റെ നിർദ്ദേശപ്രകാരം നടന്നതെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വിജയിച്ചു
September 13, 2022
തിരുപുറം പഞ്ചായത്തിൽ ഇന്ന് നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഷീനാ ദാസ് വിജയിച്ചു.ഏറെക്കാലമായി നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമം കുറിച്ചു കൊണ്ട് ഇലക്ഷൻ കമ്മിഷൻ്റെ നിർദ്ദേശപ്രകാരം നടന്നതെരഞ്ഞെടുപ്പിലാണ് അഞ്ചിനെതിരെ ഏഴ് വോട്ടുകൾക്ക് ഷീനാദാസ് വിജയിച്ചത്.ഈ വിജയത്തോട് കൂടി നെയ്യാറ്റിൻകരയിലെ എല്ലാ പഞ്ചായത്തുകളുടെയും അധികാരം ഐക്യ ജനാധിമുന്നണിക്ക് ലഭിച്ചു.പ്രസിഡൻ്റുമായി പ്രവർത്തകർ പഴയ കടയിൽ ആഹ്ളാദ പ്രകടനം നടത്തി.ഡി സി സി ജനറൽ സെക്രട്ടറി വിനോദ് സെൻ, മുഹിനുദീൻ, കക്കാട് രാമചന്ദ്രൻ നായർ, ബ്ളോക്ക് പ്രസിഡൻറ് അവ നീന്ദ്ര കുമാർ മണ്ഡലം പ്രസിഡൻ്റ് തിരുപുറം രവി, പാർലമെൻ്ററി പാർട്ടി ലീഡർ ലിജു കുമാർ യൂത്ത് കോൺഗ്രസ് നേതാവ് ചെങ്കൽ റജി തുടങ്ങിയവർപ്രവർത്തകരെ അഭിസംബോധന ചെയ്തു.പഞ്ചായത്ത് അംഗങ്ങളായ
,ക്രിസ്തുദാസ്, എൽ അഖിൽ.ആർ.എസ്, അനിൽകുമാർ, ഷീനാ ആൽവിൻ, വസന്ത, പ്രിയ പി.ആർ, ഓമനക്കുട്ടൻ, സുദേവൻ, സാബു, സന്തോഷ്,, അനിഷ സന്തോഷ്, എ.റാബി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി