വധശ്രമ കേസിലെ പ്രതി പിടിയിൽ
September 13, 2022
വധശ്രമ കേസിലെ പ്രതി പിടിയിലായി,
നെയ്യാറ്റിൻകര: യുവാവിന് നേരെ പടക്കം എറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. നെയ്യാറ്റിൻകര, വഴുതൂർ, നെല്ലിവിള പുത്തൻവീട്ടിൽ കൊട്ട് ഹരി എന്ന ഹരികൃഷ്ണൻ( 26) ആണ് അറസ്റ്റിലായത്.
പവിത്രാനന്ദപുരം കോളനിയിലെ ഷൈനുവിനെ കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലെ പ്രതിയാണ് അറസ്റ്റിൽ ആയത്. ശനിയാഴ്ച രാത്രി 1. 30നാണ് സംഭവം നടന്നത്. മുൻ വൈരാഗ്യത്തിന്റെ പേരിൽ ഷൈനുവിന്റെ വീട്ടിലെത്തിയ പ്രതി പടക്കമറിഞ്ഞശേഷം വാൾ കൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റു ഗുരുതരമായി പരിക്കേറ്റ ഷൈനുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതി കൊട്ട് ഹരി വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. നെയ്യാറ്റിൻകര ഇൻസ്പെക്ടർ എസ്.എച്ച്. ഒ. കെ. ആർ. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിലെ രണ്ടാം പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ ഷൈനുവിന്റെ സുഹൃത്ത് കടവൻകോട് കോളനിയിൽ രഞ്ജിത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നെയ്യാറ്റിൻകര പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.