നെയ്യാറിൽ മൃതദേഹം കണ്ടെത്തി

News Desk
നെയ്യാറിൽ മൃതദേഹം കണ്ടെത്തി, നെയ്യാറ്റിൻകര: നിലമേൽ അശ്വതി ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന ഇടിച്ചക്കപ്ലാമൂട് പശൂർക്കോണത്ത് പത്മവിലാസത്തിൽ ജിതേന്ദ്രനാഥപ്രസാദി(47)ന്റെ മൃതദേഹം നെയ്യാറിൽ പാലക്കടവ് ഭാഗത്ത് കണ്ടെത്തി. ഐ.എസ്.ആർ.ഒയിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജിതേന്ദ്രനാഥപ്രസാദ് ബുധനാഴ്ച രാവിലെ ജോലിക്കു പോയശേഷം വീട്ടിലെത്തിയിരുന്നില്ല. തുട‌ർന്ന് ഇന്നലെ രാവിലെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഇതിനിടെയാണ് രാവിലെ 10.30 മണിയോടെ നെയ്യാറിൽ മൃതദേഹം കണ്ടത്. ഭാര്യ പ്രീത. അഭിജിത്, അഭിഷേക് എന്നിവർ മക്കൾ.