ശ്രീനാരായണഗുരു മഹാസമാധി പൂജ ചടങ്ങുകൾ അരുവിപ്പുറത്തു നടന്നു
September 21, 2022
ശ്രീനാരായണഗുരു മഹാസമാധി പൂജ ചടങ്ങുകൾ അരുവിപ്പുറത്തു നടന്നു,
നെയ്യാറ്റിൻകര : ശ്രീനാരായണഗുരു മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച്, ഗുരു പ്രഥമ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറത്തു ഗുരു ഏറെക്കാലം തപസ്സനുഷ്ഠിച്ച കൊടിതൂക്കി മലയിലും പൂജ ചടങ്ങുകൾ ബുധനാഴ്ച രാവിലെ മുതൽ ആരംഭിച്ചു .
രാവിലെ നാലിന് ശാന്തി ഹോമത്തോടെ കൂടിയാണ് ചടങ്ങുകൾ ആരംഭിച്ചു . അഞ്ചിനു ഗണപതി പൂജ, ആറിന് ശിവപൂജ എട്ടുമുതൽ അഖണ്ഡ നാമജപം, ഉച്ചയ്ക്ക് 2. 30 ന് മഹാസമാധി എന്നാൽ എന്താണ്, നാം എങ്ങനെ ആചരിക്കണമെന്ന വിഷയവുമായി ബന്ധപ്പെട്ട് ,അരിവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ നയിച്ച പ്രഭാഷണം നടന്നു . 3. 30ന് മഹാസമാധി പൂജ, സമാധി ദിനചരണത്തോടനുബന്ധിച്ച് അരുവിപ്പുറത്ത് എത്തുന്ന നാരായണീയ ഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.