ഹ്യൂമൻ റൈറ്റ്സ് ഫോറം സംഘടിപ്പിക്കുന്ന ആന്റി ഡ്രഗ് ക്യാമ്പയിൻ

News Desk
ഹ്യൂമൻ റൈറ്റ്സ് ഫോറം സംഘടിപ്പിക്കുന്ന ആന്റി ഡ്രഗ് ക്യാമ്പയിൻ, ഹ്യൂമൻ റൈറ്റ്സ് ഫോറം തിരുവനന്തപുരം ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ ധനുവച്ചപുരം എൻ കെ എം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് 2022 സെപ്റ്റംബർ 29ന് ഒരു ആന്റി ഡ്രഗ് ക്യാമ്പയിൻ സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി രാവിലെ 11 മണിക്ക് പാറശ്ശാല സിഐ ഹേമന്ത് കുമാർ നിർവഹിച്ചു സംസാരിച്ചു.
ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം സ്കൂൾ പ്രിൻസിപ്പൽ കുമാരി ജയന്തി സ്വാഗതം ആശംസിച്ചു. അഡ്വക്കേറ്റ് ഷെറിൻ ( മദർ പി ടി എ പ്രസിഡന്റ്) എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്തുനിന്നും എക്സൈസ് പ്രിവന്റീവ് ഓഫീസർ പത്മകുമാറും ഓഫീസേർസും പങ്കെടുത്തു. കൃതജ്ഞത ജലജ. എൽ. (സ്റ്റാഫ് സെക്രട്ടറി) രേഖപ്പെടുത്തി. ചടങ്ങിൽ തിരുവനന്തപുരം ഹ്യൂമൻ റൈറ്റ്സ് ഫോറം പ്രസിഡന്റ് ഡോക്ടർ അലിഫ് ഖാൻ, വൈസ് പ്രസിഡന്റ് നെടിയാംകോട് അനിൽ, ഓർഗനൈസർ സജിൻ ലാൽ, ട്രഷറർ ഡോക്ടർ ലാംസി, ഹ്യൂമൻ റൈറ്റ്സ് ഫോറം തിരുവനന്തപുരം ഡിസ്ട്രിക്ട് ഭാരവാഹികൾ, ചിത്ര. ആർ. ആർ ( കൺവീനർ വിമുക്തി ക്ലബ്ബ്) തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്കായി ലഹരി വിമുക്തിക്കായി എക്സൈസിന്റെ ഭാഗത്തുനിന്നും, ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ ഭാഗത്തുനിന്നും പരിശീലനം ലഭിച്ചിട്ടുള്ള പ്രഗൽഭർ ക്ലാസുകൾ കൈകാര്യം ചെയ്തു സംസാരിക്കുകയുണ്ടായി.
Tags