നെടിയാംകോട് എൻഎസ്എസ് കരയോഗത്തിന്റെ ഓണാഘോഷ പരിപാടികൾ നടന്നു
September 04, 2022
നെടിയാംകോട് എൻഎസ്എസ് കരയോഗത്തിന്റെ ഓണാഘോഷ പരിപാടികൾ നടന്നു ,
നെടിയാംകോട് 4332 ആം നമ്പർ എൻഎസ്എസ് കരയോഗം ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടികൾ കരയോഗത്തിൽ നടന്നു. കരയോഗത്തിലെ പൊതുയോഗത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടികൾ പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ ചേർന്നു.
പ്രസ്തുത യോഗം നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ ചെയർമാൻ പി. എസ്. നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. കൂടാതെ നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ ഭാരവാഹികളും പങ്കെടുക്കുകയുണ്ടായി.
പ്രസ്തുത യോഗത്തിൽ വച്ച്, കഴിഞ്ഞ കാലങ്ങളിലെ പോലെ ഇക്കൊല്ലവും ഓണക്കിറ്റ് വിതരണവും നടന്നു. കൂടാതെ 2022ലെ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം, സ്വയം സഹായ സംഘങ്ങൾക്കുള്ള ബോണസ് വിതരണം എന്നിവ ഉണ്ടായിരുന്നു. നെടിയാംകോട് എൻഎസ്എസ് കരയോഗത്തിന്റെ പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ നായർ, ട്രഷറർ എൻ. രാജൻ, സെക്രട്ടറി വി. നാരായണൻകുട്ടി, വനിതാ സമാജത്തിനു വേണ്ടി പ്രസിഡന്റ് സി. ഗീത, ട്രഷറർ ബി. ഷീജ, സെക്രട്ടറി കെ. ശ്രീകല തുടങ്ങിയവരും കരയോഗത്തിലെ മറ്റു സമുദായ അംഗങ്ങളും പങ്കെടുക്കുകയുണ്ടായി. പൊതുയോഗത്തിന് ശേഷം ഓണസദ്യയോടും കൂടെ പരിപാടികൾ സമാപിച്ചു.