സ്വാശ്രയ കർക്ഷക സമിതിയുടെ കർഷക ചന്തയുടെ ഉദ്ഘാടനം
September 04, 2022
കർക്ഷക ചന്ത ഉത്ഘാടനം ചെയ്തു,
നെയ്യാറ്റിൻകര: ഓണത്തോട് അനുബന്ധിച്ച് നെയ്യാറ്റിൻകര സ്വാശ്രയ കർക്ഷക സമിതി ആരംഭിച്ച കർക്ഷക ചന്തയുടെ ഉത്ഘാടനം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജെ ജോസ് ഫ്രാങ്ക്ളിൻ ഉത്ഘാടനം ചെയ്തു.
കർക്ഷക സമിതി പ്രസിഡന്റ് ജയചന്ദ്രൻ നായർ ആദ്യക്ഷത വഹിച്ചു. വി എഫ് പി സി കെ ഡപ്യൂട്ടി ജനറൽ മാനേജർ പ്രസന്ന ലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. ഓണത്തോട് ബന്ധിച്ച് മുപ്പത് ശതമാനം വിലക്കുറവിൽ പൊതുജനങ്ങൾക്ക് പച്ചക്കറികൾ എത്തിക്കുന്ന വലിയ പദ്ധതിയാണ് വി.എഫ് പി സി കെ യുടെ കർക്ഷക വിപണിയിലൂടെ ലക്ഷ്യമിടുന്നത്.