സ്കൂട്ടറും പണവും കവർന്ന കേസിലെ പ്രതി പിടിയിൽ

News Desk
സ്കൂട്ടറും പണവും കവർന്ന കേസിലെ പ്രതി പിടിയിൽ, തിരുവനന്തപുരം :- സ്കൂട്ടറും, പണവും കവർന്ന കേസിലെ പ്രതിയെ പിടികൂടിയതായി ഐജിപിയും സിറ്റി പോലീസ് കമ്മീഷണറുമായ ജി.സ്പർജൻ കുമാർ അറിയിച്ചു. നേമം കാരക്കാ മണ്ഡപം ചാനൽക്കരവീട്ടിൽ അൽഅമീൻ (40) നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച്ചക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം കാരക്കമണ്ഡപം റ്റി.ആർ ബ്രോയിലേർസ് എന്ന കോഴിക്കടയിൽ നിന്ന് പകൽ സമയം കയറി നാൽപതിനായിരം രൂപയും, മുൻവശം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും മോഷണം ചെയ്ത കേസിലാണ് പ്രതി അൽഅമീൻ പിടിയിലായത്. മോഷണം ചെയ്ത സ്കൂട്ടർ ഇയാൾ വെച്ചത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഫോർട്ട് എ.സി.പി ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐ മാരായ വിപിൻ,പ്രസാദ്,രാകേഷ്, എ.എസ്.ഐമാരായ അജിത് കുമാർ,ശ്രീകുമാർ, എസ്.സി.പി.ഒ ജയകുമാർ, സി.പി.ഒമാരായ ഗിരി,സജു, സാജൻ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.