കണ്ടെയ്നർ ട്രക്ക് മറിഞ്ഞു വീട് തകർന്നു

News Desk
കണ്ടെയിനറുമായി വന്ന ട്രക്ക് മറിഞ്ഞ് വീട് തകർന്നു. നെയ്യാറ്റിൻകര, കൃഷ്ണപുരത്തു് ഇന്ന് രാവിലെ 5.30 ന് ആയിരുന്നു സംഭവം. നെയ്യാറ്റിൻകര ബസ്റ്റാൻഡ് ഭാഗത്തു നിന്നു ദേശീയ പാതയിലൂടെ അമരവിള യിലേക്കു പോകുക ആയിരുന്ന ട്രക്ക് ഇടതു ഭാഗത്തുളള സ്റ്റേറ്റ് ബാങ്ക് കഴിഞ്ഞുള്ള വളവിൽ ശ്യാമൽ കുമാർ വിശ്വാസിന്റെ സിനംതോസ് ഭവനിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
വീട്ടിനു ള്ളിൽ സിദ്ധവൈദ്യൻ ശ്യാമൽ കുമാർ വിശ്വാസും, ഭാര്യ പുഷ്പറാണി വിശ്വാസ് ,മൂത്ത മകൻ സൂനം വിശ്വാസ് ,ഇളയ മകൻ സായം വിശ്വാസ് അടക്കം നാലു പേരുണ്ടായിരുന്നു. ആർക്കും പരിക്കുകൾ ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വീട് പൂർണ്ണമായും തകർന്നിട്ടുണ്ട്. ട്രക്ക് ഡ്രൈവർക്ക് കാലിൽ പരിക്കുണ്ട്. വെളുപ്പിന് ഉണർന്നിരുന്ന കുടുംബം വലിയ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി ഓടി . ഇളയ പുത്രൻ സായം വിശ്വാസ്(12) പൊളിഞ്ഞ വീടിനടിയിൽ പെട്ടുപോയെങ്കിലും പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു .