ഗാർഹിക പീഡന നിയമപ്രകാരം അറസ്റ്റിൽ
September 05, 2022
ഗാർഹിക പീഡന നിയമപ്രകാരം അറസ്റ്റിൽ,
തിരുവനന്തപുരം : ഗാർഗിക പീഡന നിയമ പ്രകാരമുള്ള കേസിലെ പ്രതിയെ പിടികൂടിയതായി ഐജിപിയും സിറ്റി പോലീസ് കമ്മീഷണറുമായ ജി.സ്പർജൻ കുമാർ അറിയിച്ചു. നേമം പ്ലാങ്കാലമുക്ക്, കുന്നുവിള പുളിവിള വീട്ടിൽ അജികുമാർ (48)നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത് .
ഇയാളുടെ ഭാര്യയെ
ശാരീരികമായോ മാനസ്സികമായോ
പീഡിപ്പിക്കാൻ പാടില്ലായെന്നുള്ള കോടതിയുടെ ഉത്തരവ്
നിലവിലിരിക്കെ, ഭാര്യയെ വീട്ടിൽ കയറി
ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. ഫോർട്ട് എ.സി.പി ഷാജിയുടെ നേതൃത്വത്തിൽ നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, രാകേഷ്, വിജയൻ, ജോൺ വിക്ടർ, എ.എസ്.ഐ പത്മകുമാർ, ഉണ്ണി,ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു