നെടിയാംകോട് സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ഓണാഘോഷ പരിപാടികൾ

News Desk
നെടിയാംകോട് സ്വാന്തനം ചാരിറ്റബിൾ സൊസൈറ്റിയുടെ ഓണാഘോഷ പരിപാടികൾ നടന്നു, പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം യോഗ നടപടികൾ ആരംഭിച്ചു. സെക്രട്ടറി ബിജു കുമാർ എല്ലാപേരെയും സ്വാഗതം ചെയ്തു, തുടർന്ന് റിപ്പോർട്ട് അവതരിപ്പിച്ചു പാസാക്കി. ഖജാൻജി ശ്രീകുമാർ വരവുചെലവു കണക്കുകൾ അവതരിപ്പിച്ചു പാസാക്കി. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ പത്താം വാർഷികത്തിന്റെ മൊമെന്റോ പ്രദർശിപ്പിക്കുകയുണ്ടായി.
തുടർന്ന് ഓണക്കിറ്റ് വിതരണം, പെൻഷൻ വിതരണം, മധുര പലഹാര വിതരണം തുടങ്ങിയവ ഉണ്ടായിരുന്നു. പ്രസിഡന്റിന്റെ ഉപക്രമത്തിൽ ഭാവി പരിപാടികൾ ചർച്ച ചെയ്യുകയും സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ എല്ലാ അംഗങ്ങളുടെയും സാന്നിധ്യത്തിൽ ഓണാഘോഷ പരിപാടികൾ നടത്തുകയും ചെയ്തു.
Tags