നായ കുറുകെ ചാടി അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

News Desk
നായ കുറുകെ ചാടി അപകടത്തിൽപ്പെട്ടു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുന്നത്തുകാൽ, മൂവേരിക്കര റോഡരികത്ത് വീട്ടിൽ ശോഭനയുടെ മകൻ അജിൻ എ.എസ് (25)ആണ് മരിച്ചത്. അരുവിയോട് ജംഗ്ഷനിൽ വച്ച് പട്ടി കുറുകേ ചാടുകയായിരുന്നു . തുടർന്ന് കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം.
യുവാവ് മരിച്ച സംഭവം, തെരുവ് നായ അല്ല, വളർത്തു നായയാണ് ബൈക്കിന് കുറുകെ ചാടിയത്. അരുവിയോട് സ്വദേശി സുരേഷിന്റെ നായ റോഡിലേക്ക് ചാടുകയായിരുന്നു. എതിരെ ഒരു സ്ത്രീ ഓടിച്ച ഹോണ്ട ആക്ടീവയിൽ ഇടിച്ച ശേഷം വാഹനവും പട്ടിയും അജിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. വളർത്തു മീനും വാങ്ങി മടങ്ങുകയായിരുന്നു അജിൻ. തല റോഡിൽ അടിച്ച് ഗുരുതരമായി പരിക്കേറ്റ അജിനെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അജിനോടൊപ്പം സഞ്ചരിച്ച രാഹുലിനും, സ്ത്രീക്കും നിസ്സാര പരിക്കുകളാണ് പറ്റിയത്. അതേസമയം ഇടിയുടെ ആഘാതത്തിൽ നട്ടെല്ല് തകർന്ന നായയെ ഉടമ ചികിത്സയ്ക്കായി കുടപ്പനക്കുന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ നായയും ചത്തുപോവുകയായിരുന്നു.