ഹർത്താൽ ദിവസത്തെ ആക്രമണം; മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ
September 29, 2022
ഹർത്താൽ ദിവസത്തെ ആക്രമണം; മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ,
തിരുവനന്തപുരം ഹർത്താൽ ദിനത്തിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സിന് നേരെ കല്ലേറ് നടത്തിയ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പിടികൂടിയതായി ഐ.ജി.പിയും സിറ്റി പോലീസ് കമ്മീഷണറുമായ ജി.സ്പർജൻ കുമാർ അറിയിച്ചു. നേമം പൊന്നു മംഗലം പൊറ്റവിള താഹിർ (33) കാരക്കാ മണ്ഡപം ചെമ്മണ്ണു വിള നിജാസ് മൻസിലിൽ നിയാസ് (27) കാരക്കാമണ്ഡപം ചെമ്മണ്ണു വിള നിജാസ് മൻസിലിൽ അനസ്സ് (38) എന്നിവരെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്തിരുന്ന ഹർത്താൽ ദിനത്തിൽ, തമ്പാനൂരിൽ നിന്ന് നാഗർകോവിലിലെക്ക് ട്രിപ്പ് പോയ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സിനു നേരെ പാപ്പനംകോടിന് സമീപം വെച്ച് കല്ലെറിഞ്ഞ് നാശ നഷ്ടം വരുത്തിയ കേസ്സിലാണ് ഇവരെ പോലീസ് പിടി കൂടിയത്. ബസ്സിന്റെ മുൻവശം ഗ്ലാസ്സ് എറിഞ്ഞു പൊട്ടിച്ചതിനും ട്രിപ്പ് മുടങ്ങിയതിനും അൻപതിനായിരം രൂപയുടെ നഷ്ടമാണുള്ളത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഫോർട്ട് എ .സി. പി ഷാജിയുടെ നേതൃത്വത്തിൽ നേമം എസ്.എച്ച്. ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, വിജയൻ എ.എസ്.ഐ ശ്രീകുമാർ, എസ്.സി.പി.ഒ ശ്രീകാന്ത്, സി.പി.ഒമാരായ ഗിരി, ഉണ്ണികൃഷ്ണൻ, സജു, ചന്ദ്രസേനൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.