അബ്കാരി കേസിൽ അറസ്റ്റിലായി
September 21, 2022
രണ്ട് ലിറ്റർ ചാരായവുമായി ഒരാൾ അറസ്റ്റിൽ.
നെ യ്യാറ്റിൻ കര: ഇന്റെലിജൻസ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസർ കെ. ഷാജു നൽകിയ രഹസ്യ വിവരത്തെ തുടർന്ന് റേഞ്ച് ഇൻസ്പെക്ടർ അജീഷും സംഘവും ചേർന്ന് മുക്കോല ഭാഗത്ത് നടത്തിയ പരിശോധനയിൽ രണ്ട് ലിറ്റർ ചാരായം കൈവശം സൂക്ഷിച്ച കുറ്റത്തിന് വിഴിഞ്ഞം വില്ലേജിൽ മുക്കോല, കരിക്കാട്ട് കല്ലുവിള വീട്ടിൽ ചന്ദ്രൻ മകൻ 41 വയസ്സുള്ള സജുവിനെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ അജീഷ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത്, പ്രിവൻ്റീവ് ഓഫീസർമാരായ കെ. ഷാജു, വിപിൻ സാം സിവിൽ എക്സൈസ് ഓഫീസർമാരായ രഞ്ജിത്, ടോണി, അജിത്, ഹരികൃഷ്ണൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ജീന, ഡ്രൈവർ സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.